'ഈ എക്‌സ്പ്രഷനിട്ടാല്‍ ആരായാലും വീഴും'; വാലന്റൈന്‍സ് ഡേ ടിപ്‌സുമായി നടി അതുല്യ; വിഡിയോ

തന്റെ രസകരമായ എക്‌സ്പ്രഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്
'ഈ എക്‌സ്പ്രഷനിട്ടാല്‍ ആരായാലും വീഴും'; വാലന്റൈന്‍സ് ഡേ ടിപ്‌സുമായി നടി അതുല്യ; വിഡിയോ

പ്രണയ ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് യുവാക്കള്‍. തന്റെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെയായി കാത്തിരിക്കുകയാണ് പലരും. അതു മാത്രം പോര കാമുകിയേയും കാമുകനേയുമെല്ലാം ഇംപ്രസ് ചെയ്യാന്‍ ചില പൊടിക്കൈകള്‍ കൂടി വേണ്ടിവരും. രസകരമായ എക്‌സ്പ്രഷനുകളും പെരുമാറ്റവുമെല്ലാം ഇതിന് സഹായിക്കും. അങ്ങനെ തന്റെ കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്‌സല്‍ നടത്തുന്നവര്‍ക്കായി ടിപ്‌സുമായി എത്തിയിരിക്കുകയാണ് തമിഴ് നടി അതുല്യ രവി. 

തന്റെ രസകരമായ എക്‌സ്പ്രഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പച്ച സാരിയുടുത്തു അതിസുന്ദരിയായിരിക്കുന്ന അതുല്യയുടെ എക്‌സ്പ്രഷനും ആരാധകരുടെ മനസു കീഴടക്കുകയാണ്. കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാനായി ഭ്രാന്തന്‍ എക്‌സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് പൊടിക്കൈകള്‍. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ നിങ്ങള്‍ എത്ര പേര്‍ തയാറാണ്?' എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അതുല്യയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇങ്ങനെയൊക്കെ കാണിച്ചാല്‍ ആരായാലും പുറകെ വന്നുപോകും എന്നാണ് ആരാധകരുടെ കമന്റ്. സിംഗിളുകള്‍ക്കും ചില ടിപ്‌സുകള്‍ നല്‍കണമെന്ന ആവശ്യവുമായി മറ്റു ചിലരും രംഗത്തെത്തി. 2017 ല്‍ പുറത്തിറങ്ങിയ കാതല്‍ കന്‍ കാട്ടുതെയിലൂടെയാണ് അതുല്യ അരങ്ങേറ്റം കുറിക്കുന്നത്. ജനുവരി 31 ന് റിലീസ് ചെയ്ത ശശികുമാര്‍ ചിത്രം നാടോടികള്‍ 2 ആണ് ഏറ്റവും പുതിയ ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com