7നും 70നും ഇടയിൽ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം; പൃഥ്വിരാജ് ചിത്രത്തിൽ അവസരം

പൃഥ്വിരാജിന്റെ ബഹുഭാഷാ ചിത്രമായ കാളിയന്റെ ഭാഗമാവാന്‍ അവസരം
7നും 70നും ഇടയിൽ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം; പൃഥ്വിരാജ് ചിത്രത്തിൽ അവസരം

പൃഥ്വിരാജ് നായകനാകുന്ന കാളിയൻ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞ് അണിയറപ്രവര്‍ത്തകര്‍. ഇക്കാര്യം പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

'17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജിന്റെ ബഹുഭാഷാ ചിത്രമായ കാളിയന്റെ ഭാഗമാവാന്‍ അവസരം. അഭിനയശേഷിയും വേറിട്ട രൂപഭാവങ്ങളുമുള്ള 7നും 70നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്ത്രീപുരുഷഭേദമന്യേ അപേക്ഷിക്കാം' എന്നാണ് കാസ്റ്റിം​ഗ് കോളുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ള വിവരം.

താത്പര്യമുള്ളവർ www.kaaliyan.com വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകൾ സഹിതം അപേക്ഷ അയക്കണം. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ കാസ്റ്റിം​ഗ് കോൾ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

വേണാടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളിയന്‍ എന്ന വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബി ടി അനില്‍ കുമാറിന്റേതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com