'ഇല്യുമിനാറ്റി മരിച്ചിട്ട് കാലം കുറെയായോ? ഉറപ്പാണോ?': ചോദ്യവുമായി പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം അവസാനിക്കുന്നത് ഏറെ നിഗൂഢതകള്‍ ബാക്കി വെച്ചാണ്
'ഇല്യുമിനാറ്റി മരിച്ചിട്ട് കാലം കുറെയായോ? ഉറപ്പാണോ?': ചോദ്യവുമായി പൃഥ്വിരാജ്

ല്യുമിനാറ്റി, മലയാളികളില്‍ ഭൂരിപക്ഷവും ഈ വാക്ക് കേള്‍ക്കുന്നത് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന് പിന്നാലെയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം അവസാനിക്കുന്നത് ഏറെ നിഗൂഢതകള്‍ ബാക്കി വെച്ചാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇല്യുമിനാറ്റിയുടെ ഭാഗമാക്കിയാണ് പൃഥ്വിരാജ് കാണിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

അതിനിടെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് പൃഥ്വിരാജിന്റെ പുതിയ ട്വീറ്റാണ്. ഇല്യുമിനാറ്റി വളരെ കാലങ്ങള്‍ക്കു മുന്‍പേ ഇല്ലാതായിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റ് ചില ചോദ്യങ്ങളോടെ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇല്യുമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്കു മുന്നേ മരിച്ചിരിക്കാം. പക്ഷേ പോപ് കള്‍ച്ചറില്‍ വിവിധ ഭാഗങ്ങളില്‍ അത് വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. മോഹന്‍ലാല്‍ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്' എന്നായിരുന്നു ട്വീറ്റ്. നാളുകള്‍ക്കു മുന്‍പ് മരിച്ചോ? താങ്കള്‍ക്ക് ഉറപ്പാണോ? എന്നീ ചോദ്യങ്ങളാണ് പൃഥ്വിരാജ് ചോദിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അബ്രാം ഖുറേഷി എന്ന മുഖം അല്യുമിനാറ്റിയുടെ വക്താവാണ് എന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. കുറച്ചു പേര്‍ ചേര്‍ന്ന നിഗൂഢ ഗ്രൂപ്പാണ് ഇല്യുമിനാറ്റി എന്നാണ് പറയപ്പെടുന്നത്. ലോകത്തെ നിയന്ത്രിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് നിലനില്‍ക്കുന്നുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ പറ്റിയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗത്ത് ഇല്യുമിനാറ്റി തെളിഞ്ഞുവരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com