നിറവയറിൽ സ്നേ‌ഹയുടെ അതിമനോഹര ചിത്രങ്ങൾ; ​ഗർഭകാല ഓർമ്മകൾ പങ്കിട്ട് താരം

ലൈം ​ഗ്രീൻ, പർപ്പിൾ നിറങ്ങളിലെ ​ഗൗണുകളിൽ പകർത്തിയ മനോഹര ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്
നിറവയറിൽ സ്നേ‌ഹയുടെ അതിമനോഹര ചിത്രങ്ങൾ; ​ഗർഭകാല ഓർമ്മകൾ പങ്കിട്ട് താരം

​നിറവയറിൽ പകർത്തിയ ചിത്രങ്ങളിലൂടെ ​ഗർഭകാല ഓർമ്മകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യൻ നടി സ്നേഹ. ജനുവരി 24നാണ് സ്നേഹ–പ്രസന്ന താരജോഡിക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യത്തേത് മകനാണ്.

എന്നാലിപ്പോൾ ഇതുവരെ പുറത്തുവിടാതിരുന്ന ​ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വിവിധ നിറത്തിലുള്ള ഗൗൺ ധരിച്ച് കടൽത്തീരത്തും പൂന്തോട്ടത്തിലുമായി പകർത്തിയ അതിമനോഹര ചിത്രങ്ങളാണ് സ്നേഹ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ലൈം ​ഗ്രീൻ, പർപ്പിൾ നിറങ്ങളിലെ ​ഗൗണുകളിൽ ഏറെ പ്രസന്നതയോടെയാണ് സ്നേഹ ക്യാമറയ്ക്ക് മുഖം നൽകിയിരിക്കുന്നത്.

'മാലാഖ എത്തി' എന്ന് കുറിച്ച് മകളുടെ ജനന വാര്‍ത്ത പ്രസന്നയാണ് പുറത്തുവിട്ടത്.  2012 മെയ് 11നാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. 2015ല്‍ ഇവർ ആദ്യത്തെ കുഞ്ഞ് പിറന്നു. വിഹാൻ എന്നാണ് താരദമ്പതികളുടെ മകന്റെ പേര്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com