ബിജു മേനോനെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്; ചെളിയില്‍ പോരടിക്കുന്ന അയ്യപ്പനും കോശിയും; ക്ലൈമാക്‌സ് ഫൈറ്റ് മേക്കിങ് വിഡിയോ

കാഴ്ചക്കാരെ ആവേശക്കൊടുമുടിയില്‍ എത്തിച്ച പോരാട്ടത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്
ബിജു മേനോനെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്; ചെളിയില്‍ പോരടിക്കുന്ന അയ്യപ്പനും കോശിയും; ക്ലൈമാക്‌സ് ഫൈറ്റ് മേക്കിങ് വിഡിയോ

മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. അതികായകരുടെ പോരാട്ടം കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമ പ്രേമികള്‍. ചിത്രത്തെ അവസാന ഭാഗത്ത് ചളിയില്‍ കിടന്നുള്ള ഇരുവരുടേയും ഫൈറ്റ് പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെയാണ് കണ്ടുനിന്നത്.

കാഴ്ചക്കാരെ ആവേശക്കൊടുമുടിയില്‍ എത്തിച്ച പോരാട്ടത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ചളിയില്‍ കുളിച്ചു നില്‍ക്കുന്ന അയ്യപ്പനേയും കോശിയേയുമാണ് വിഡിയോയില്‍ കാണുന്നത്. ബിജു മേനോനെ തസകുത്തനെ മലര്‍ത്തിയടിക്കുകയാണ് പൃഥ്വിരാജ്. 15 സെക്കന്‍ഡ് മാത്രമുള്ള വിഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.

അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അട്ടപ്പാടിയിലെ കഥ പറയുന്ന ചിത്രം ഏറെ പ്രത്യേകതകളോടെയാണ് എത്തിയത്. അട്ടപ്പാടിയിലെ നഞ്ചിയമ്മ പാടിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com