'എട്ടിന്റെ പണി കിട്ടി പാഠം പഠിച്ചു, ഇനി ഒരു കട്ടവരവ്'; അഭിനേതാക്കളെ ക്ഷണിച്ച് ഋഷി 

സിദ്ധാര്‍ത്ഥ് ശിവ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോള്‍ ആണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്
'എട്ടിന്റെ പണി കിട്ടി പാഠം പഠിച്ചു, ഇനി ഒരു കട്ടവരവ്'; അഭിനേതാക്കളെ ക്ഷണിച്ച് ഋഷി 

കുഞ്ചാക്കോ ബോബന്‍, ശാമിലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിലൂടെ മലയാള സംവിധാന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് ഋഷി ശിവകുമാര്‍. എന്നാല്‍ കന്നി സംവിധാനം വിജയമാക്കാന്‍ ഋഷിക്ക് കഴിഞ്ഞില്ല. തിയറ്ററുകളില്‍ പരാജയപ്പെട്ട ചിത്രം ഏറെ വിമര്‍ശനങ്ങള്‍ നേടി. ആദ്യ ചിത്രത്തിലെ തോല്‍വി സമ്മതിച്ചുകൊണ്ടുതന്നെ രണ്ടാം സംരംഭവുമായി എത്തിയിരിക്കുകയാണ് ഋഷി ഇപ്പോള്‍. 

"നല്ല എട്ടിന്റെ പണി കിട്ടി പാഠം പഠിച്ച് ഒരു വലിയ മാരത്തോണ്‍ കഴിഞ്ഞ് ഒരു കട്ടവരവിനുള്ള തയ്യാറെടുപ്പിലാണ്", എന്നാണ് ഋഷിയുടെ വാക്കുകള്‍. കഴിഞ്ഞ നാല് വര്‍ഷവും സിനിമ തന്നെയായിരുന്നു മനസ്സിലെന്നും അടുത്ത പടം അനുഭവത്തില്‍ നിന്ന് പറക്കുന്നതാണെന്നും ഋഷി കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ത്ഥ് ശിവ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോള്‍ ആണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കണ്ടംപററി ഡാന്‍സ് കൊണ്ട് ഞെട്ടിക്കാന്‍ പറ്റുന്ന, ബുള്ളറ്റ് കൊണ്ട് പറക്കാന്‍ അറിയാവുന്ന പെണ്‍കുട്ടികളെ (പ്രായം 20-28) ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

കോട്ടയം ഭാഷ കൈകാര്യ ചെയ്യാനറിയുന്ന പെണ്‍കുട്ടികളെയും എന്താടീന്ന് ചോദിച്ചാല്‍ എന്താടാന്നു തിരിച്ചു ചോദിക്കുന്ന തോളേല്‍ കൈയ്യിട്ടു കൂട്ടുകൂടുന്ന തനി അച്ചായത്തിമാരെയും ഋഷി ക്ഷണിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല കോട്ടയത്തെ ചുണക്കുട്ടികളായ ആണ്‍പിള്ളേരെയും നല്ല ചങ്കുറപ്പുള്‌ല ചേട്ടന്‍മാരെയും തല്ലുകൊള്ളികളെയുമൊക്കെ ഋഷിക്ക് വേണം. തനി കോട്ടയം അമ്മമാര്‍, അച്ഛന്‍മാര്‍, കൊച്ചച്ചന്മാര്‍ എന്നിവര്‍ക്കും അവസരമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com