ആ പയ്യൻ മാധവ് സുരേഷ്! അച്ഛന്റെ ആക്ഷൻ രം​ഗത്തിലൂ‌ടെ മകന്റെ അരങ്ങേറ്റം; മേക്കിങ് വിഡിയോയിലെ സർപ്രൈസ്  

സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷാണ് ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്
ആ പയ്യൻ മാധവ് സുരേഷ്! അച്ഛന്റെ ആക്ഷൻ രം​ഗത്തിലൂ‌ടെ മകന്റെ അരങ്ങേറ്റം; മേക്കിങ് വിഡിയോയിലെ സർപ്രൈസ്  

ശോഭന-സുരേഷ് ​ഗോപി ജോഡിയുടെ തിരിച്ചുവരവ് കുറിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം തിയറ്ററുകളിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. റൊമാൻസും സൈക്കോയും ഒരുമിച്ചു ചേരുന്ന സുരേഷ്ഗോപിയുടെ മാസ് കഥാപാത്രം തിയറ്ററിൽ കൈയ്യടി നേടുകയാണ്. സത്യൻ അന്തിക്കാട് വേണ്ടവിധം ഉപയോഗിക്കാതെ പോയ സുരേഷ് ​ഗോപിയെ മകൻ അനൂപ് സത്യന്‍ ശരിക്കും ഉപയോഗിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 

സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സുരേഷ് ​ഗോപിയുടെ ആക്ഷൻ രം​ഗത്തിലൂ‌ടെ ഒരു താരപുത്രൻ കൂടെ മലയാള സനിമയിൽ തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷാണ് ഈ ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.  സുരേഷ് ഗോപിയുടെ അടിപിടി രംഗം ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു വീക്ഷിക്കുന്ന പയ്യനെ പയ്യനാണ് മാധവ്. 

ചിത്രത്തിലെ ഈ ആക്ഷൻ രം​ഗത്തിന്റെ മേക്കിങ് വിഡിയോയിൽ മാധവിനെയും കാണാൻ കഴിയും. അച്ഛന്റെയും സംവിധായകൻ അനൂപിന്റെയും കാൽ തൊട്ട് വന്ദിച്ചാണ് മാധവ് ടേക്കിനായി ഒരുങ്ങുന്നത്. 

ദുൽഖർ സൽമാന് പുറമേ പ്രിയദർശൻ-ലിസി ദമ്പതികളുടെ മകൾ കല്യാണിയാണ് ചിത്രത്തിലെ നായിക.  സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ പുറത്തു‌വിട്ടിരുന്നു. എന്നാൽ മാധവിന്റെ കാര്യം സംവിധായകൻ അനൂപ് അടക്കം രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്‌ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com