പുറത്തെ തൊലി കീറിയെടുക്കുന്നു, ചോരയൊലിപ്പിച്ച് സണ്ണി ലിയോണി; അഭ്യര്‍ത്ഥന

'നിങ്ങളുടെ ലെതര്‍ ബാഗും ഷൂവുമെല്ലാം മറ്റൊരുടേയെങ്കിലും തൊലിയായിരിക്കും'
പുറത്തെ തൊലി കീറിയെടുക്കുന്നു, ചോരയൊലിപ്പിച്ച് സണ്ണി ലിയോണി; അഭ്യര്‍ത്ഥന

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ മൃഗസ്‌നേഹം പ്രശസ്തമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സണ്ണി പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. സണ്ണിയുടെ പുറംതൊലി കീറി എടുക്കുന്നരീതിയിലുള്ളതാണ് ചിത്രം. ചോരയൊലിപ്പിച്ചിരിക്കുകയാണ് താരം. തുകല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് താരത്തിന്റെ പോസ്റ്റ്. 
 
മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് സണ്ണി ലിയോണി പുതിയ ക്യാംപെയ്‌ന് തുടക്കമിട്ടത്. ലാക്‌മേ ഫാഷന്‍ വീക്കിനോട് അനുബന്ധിച്ചുള്ള സസ്‌റ്റൈനബിള്‍ ഫാഷന്‍ ഡേയിലാണ് താരം പരസ്യം പുറത്തുവിട്ടത്. നിങ്ങളുടെ ലെതര്‍ ബാഗും ഷൂവുമെല്ലാം മറ്റൊരുടേയെങ്കിലും തൊലിയായിരിക്കും, വേഗന്‍ ധരിക്കൂ' എന്ന കുറിപ്പിലാണ് പരസ്യം. മൃഗത്തിന്റെ ഗുണത്തിനായി വ്യാജനെ തെരഞ്ഞെടുക്കൂ എന്നും സണ്ണി കുറിക്കുന്നു. നിലവില്‍ പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് സണ്ണി ലിയോണ്‍. പെറ്റയുടെ പല ക്യാംപെയ്‌നിലും സണ്ണി സജീവമായി പങ്കെടുക്കുന്നുണ്ട്. 

''ഇങ്ങനെയാരു ക്യാംപെയ്‌ന്റെ ഭാഗമാകാമോ എന്നു ചോദിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി. കാരണം ഇതെന്റെ ജീവതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഒരു കാര്യമാണ്. നമുക്ക് മൃഗങ്ങളെ വേദനിപ്പിക്കാതെ നിര്‍മിച്ച വസ്തുക്കള്‍ വാങ്ങാനുള്ള നിരവധി സാധ്യതകള്‍ ഉണ്ട്. എന്തെങ്കിലും സാധനമോ വാങ്ങും മുന്‍പ് രണ്ടു തവണ ചിന്തിക്കണം അതെങ്ങനെ നിങ്ങളുടെ കൈകളില്‍ എത്തിയതാകുമെന്ന്''  പരസ്യം പുറത്തിറക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സണ്ണി പറഞ്ഞു.

'യൂലിന്‍ ഫെസ്റ്റിവെലില്‍ നായകളെ ജീവനോടെ വേവിക്കുന്നതും വറുക്കുന്നതും ചിന്തിക്കാവുന്നതിലുമപ്പുറം ക്രൂരമായി കൊല്ലുന്നതും കണ്ടു. അതാണ് സസ്യാഹാരി ആകാനുള്ള തീരുമാനത്തിന് കാരണമായത്. അതുകണ്ട് നില്‍ക്കനായില്ല. അന്ന് ഒരുപാട് കരഞ്ഞു. പശുവിന്റെ കണ്ണില്‍ മുളക് തേച്ച്, മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതും മൃഗങ്ങള്‍ ക്രൂരത സഹിക്കാനാവാതെ കരയുന്നതുമായ വിഡിയോകള്‍ കണ്ടു. അങ്ങനെയാണ് അവയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍! തീരുമാനിച്ചത്.' അതാണ് മൃഗങ്ങളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റയുമായി അടുക്കാനുള്ള സാഹചര്യമൊരുക്കിയതെന്നും താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com