വെല്ലുവിളിയായിരുന്നു, പക്ഷെ ഈ ഡയറ്റ് എന്റെ ജീവിതം മാറ്റിമറിച്ചു; തുറന്നെഴുതി നടി മലൈക  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2020 05:23 PM  |  

Last Updated: 17th February 2020 05:23 PM  |   A+A-   |  

malaika

 

വിരാട് കോലി, സോനം കപൂർ, ശിൽപ ഷെട്ടി മുതൽ മലയാളികളുടെ സ്വന്തം പാർവതി തിരുവോത്ത് വരെ വീഗൻ ഡയറ്റ് പിന്തുടരുന്നവരാണ്. ബോളിവുഡ് താരം മലൈക അറോറയും വീ​ഗൻ ഭക്ഷണരീതിയാണ് ശീലമാക്കിയിരിക്കുന്നത്. താൻ പിന്തുടരുന്ന വീ​ഗൻ ഭക്ഷണരീതിയെക്കുറിച്ചും അത് സമ്മാനിക്കുന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് താരമിപ്പോൾ. 

വീ​ഗൻ ‍ഡയറ്റിലേക്ക് കടന്നതിനാൽ തന്നെ താൻ തിരഞ്ഞെടുക്കുന്ന ആഹാരങ്ങൾ വളരെ പ്രത്യേകതരത്തിലുള്ളവ ആകണമെന്നുണ്ട് എന്ന് പറഞ്ഞാണ് തനിക്ക് മുന്നിലിരിക്കുന്ന ആഹാരത്തെക്കുറിച്ച് മലൈക സംസാരിച്ചുതുടങ്ങിയത്. വീഗൻ സുച്ചിനി ന്യൂഡിൽസിന്റെ പ്രത്യേകതയും അതുണ്ടാക്കുന്ന വിധവുമാണ് മലൈക ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

46 കാരിയായ മലൈക ഏതാനും മാസങ്ങൾക്കു മുൻപാണ് പൂർണമായും വീഗൻ ആയത്. നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ശീലമാക്കിയ ഒരാളെന്ന നിലയിൽ ഇത്തരത്തിലുള്ള ഒരു മാറ്റം എളുപ്പമായിരുന്നില്ലെന്നും അതൊരു വെല്ലുവിളി തന്നെയായിരുന്നു എന്നുമാണ് മലൈക പറയുന്നത്.  ഇതാദ്യമായല്ല തന്റെ ഭക്ഷണരീതിയെക്കുറിച്ച് മലൈക തുറന്നുപറയുന്നത്. വീഗന്‍ ഡൈയറ്റ് പിന്തുടരാന്‍ തുടങ്ങിയതോടെ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുന്ന രീതി മലൈക മുന്‍പും ചെയ്തിട്ടുണ്ട്.