പിഷാരടിയുടെയും ധര്‍മ്മജന്റെയും ഒരു കഴിഞ്ഞുപോയ സേവ് ദി ഡേറ്റ്; ചിരിപ്പൂരമായി ഈ വൈറല്‍ ചിത്രം 

ധര്‍മ്മജനൊപ്പം പരീക്കുട്ടിയും കറുത്തമ്മയുമായി വേഷമിട്ട ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്
പിഷാരടിയുടെയും ധര്‍മ്മജന്റെയും ഒരു കഴിഞ്ഞുപോയ സേവ് ദി ഡേറ്റ്; ചിരിപ്പൂരമായി ഈ വൈറല്‍ ചിത്രം 

ലയാളികളുടെ പ്രിയപ്പെട്ട ചിരി ജോഡിയാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരും ഒന്നിക്കുമ്പോഴെല്ലാം അറിയാതെ മനസ്സ് തുറന്ന് ആസ്വദിക്കുന്ന പ്രേക്ഷകരെയാണ് കണ്ടിരിക്കുന്നത്. എന്നാലിപ്പോള്‍ ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലും സിനിമയിലും മാത്രമല്ല സോഷ്യല്‍ മീഡിയയിലും ആളുകളെ ചിരിപ്പിക്കാനാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. പിഷാരടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രമാണ് ഈ ചിരിപ്പൂരമൊരുക്കിയിരിക്കുന്നത്. 

സുഹൃത്ത് ധര്‍മ്മജനൊപ്പം പരീക്കുട്ടിയും കറുത്തമ്മയുമായി വേഷമിട്ട ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ ഏറ്റവും തരംഗമായിരിക്കുന്ന സേവ് ദി ഡേറ്റ് ചിത്രങ്ങളുടെ ഗണത്തിലേക്കാണ് തങ്ങളുടെ ഈ ഫോട്ടോ പിഷാരടി ചേര്‍ത്തത്. 2009 ഫെബ്രുവരി 15ന് അവതരിപ്പിച്ച പരിപാടിയുടെ ഭാഗമായി പകര്‍ത്തിയ ചിത്രമാണ് ഇതെന്നാണ് പോസ്റ്റില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സേവ്ഡ് ദി ഡേറ്റ് എന്ന് എഴുതി നല്‍കിയിരിന്നത് പതിനൊന്ന് വര്‍ഷം മുന്‍പത്തെ ഈ ഡേറ്റാണ്. 

സേവ് ദി ഡേറ്റില്‍ മുഹൂര്‍ത്തം കുറിക്കുന്നത് പോലെ നല്‍കിയിരിക്കുന്നത് പരിപാടിയുടെ സമയമായിരിക്കാം. ടൗണ്‍ ഹോളില്‍ വൈകിട്ട് എട്ടിനും ഒന്‍പതു മണിക്കും ഇടയിലായിരുന്നു പരിപാടി.

 
 
 
 
 
 
 
 
 
 
 
 
 

Saved the date 2009 February 15 At Town hall Between 8pm & 9 pm

A post shared by Ramesh Pisharody (@rameshpisharody) on

ചിത്രത്തിന് കമന്റുകളുമായി താരങ്ങളടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആദില്‍ ഇബ്രാഹിം, നൈല ഉഷ, ഗായികമാരായ സിത്താര, രഞ്ജിനി ജോസ്, ഗായത്രി അശോകന്‍, ജ്യോത്സന തുടങ്ങി നിരവധിപ്പേര്‍ ചിത്രം കണ്ട് ചിരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com