'എനിക്ക് പ്രായം 25 അല്ല, ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ വട്ടുമില്ല'- തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

സോഷ്യല്‍ മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നു ഉണ്ണി മുകുന്ദൻ പറയുന്നു
'എനിക്ക് പ്രായം 25 അല്ല, ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ വട്ടുമില്ല'- തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

ഡേറ്റിങ് സൈറ്റില്‍ തന്റെ സെല്‍ഫി വച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയതു കണ്ട് രോഷം കൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്. ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഇനി സോഷ്യല്‍ മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നു ഉണ്ണി മുകുന്ദൻ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.

25 വയസുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നു. സ്‌ക്രീന്‍ ഷോട്ടും അതിനൊപ്പം ഒരു കുറിപ്പും ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്, ഇത് ഞാനല്ല. എനിക്ക് 25 വയസുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.'

സോഷ്യല്‍ മീഡിയയില്‍ നേരത്തെയും ഉണ്ണി മുകുന്ദന്റെ പേരും ചിത്രവും ഉപയോ​ഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിർമിച്ചിരുന്നു. ഇതെല്ലാം ഉണ്ണി മുകുന്ദന്‍ തെളിവു സഹിതം പൊക്കുകയും ചെയ്തിട്ടുണ്ട്. നടന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് നടന്റെ അച്ഛന്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെ ‌ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com