പ്രശസ്ത നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

പ്രമുഖ ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് കിഷോരി
പ്രശസ്ത നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

ബം​ഗലൂരു: പ്രശസ്ത കന്നഡ നടി കിഷോരി ബല്ലാല്‍ അന്തരിച്ചു.  75 വയസ്സായിരുന്നു. ബം​ഗലൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് കിഷോരി ബല്ലാൽ.

ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960-കളിലാണ് സിനിമയില്‍ സജീവമായത്. 1960-ല്‍ പുറത്തിറങ്ങിയ 'ഇവളെന്ത ഹെന്ദ്തി' എന്ന ചിത്രത്തിലൂടെയാണ്, ഭരതനാട്യം നര്‍ത്തകികൂടിയായ കിഷോരി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സഹനടിയായി 70-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

ആദ്യകാലങ്ങളില്‍ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി എന്നിങ്ങനെയായിരുന്നു സ്ഥിരംവേഷം. 2000-ത്തിനുശേഷം അമ്മവേഷങ്ങളില്‍ സജീവമായി. കിഷോരിയുടെ അമ്മവേഷങ്ങൾ ഏറെയും ശ്രദ്ധനേടിയിരുന്നു.  2004-ല്‍ ഷാരൂഖ് ഖാന്‍ നായകനായ ഹിന്ദി ചിത്രം 'സ്വദേശി'ല്‍ പ്രധാനവേഷം‍ത്തിൽ കിഷോരി അഭിനയിച്ചു.

2016-ല്‍ പുറത്തിറങ്ങിയ 'കാഹി'യാണ് അവസാനചിത്രം. 'ആശ്ര', 'നാനി', 'റിങ് റോഡ്' , 'കാരി ഓണ്‍ മറാത്ത', 'ബോംബൈ മിഠായി', 'ആക്രമണ', 'ഗലാട്ടെ', 'അയ്യാ',' ബംഗാര്‍ദ കുരല്', 'കെംപഗൗഡ', 'അക്ക തങ്കി', 'നമ്മണ്ണ', 'സ്പര്‍ശ', 'ഗയിര്‍ കനൂനി' തുടങ്ങിയവയാണ് കിഷോരി ബല്ലാലിന്റെ പ്രധാന ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com