'ഹോളിവുഡ് സ്‌റ്റൈല്‍ സിനിമയാണ് ലക്ഷ്യം, പക്ഷേ സുരക്ഷ ഒരുക്കില്ല'; ശങ്കറിനെ വിമര്‍ശിച്ച് രാധാ രവി

സംവിധാന സഹായികളായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്
'ഹോളിവുഡ് സ്‌റ്റൈല്‍ സിനിമയാണ് ലക്ഷ്യം, പക്ഷേ സുരക്ഷ ഒരുക്കില്ല'; ശങ്കറിനെ വിമര്‍ശിച്ച് രാധാ രവി


ന്ത്യന്‍ 2 സിനിമയുടെ ലൊക്കേഷനിലുണ്ടായ അപകടത്തില്‍ സംവിധായകന്‍ ശങ്കറിനെ വിമര്‍ശിച്ച് തമിഴ് നടന്‍ രാധാ രവി. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ലക്ഷ്യമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നാണ് രാധാരവി പറഞ്ഞത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെതിരേ പരോക്ഷ വിമര്‍ശനം നടത്തിയത്. 

ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യം എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ല' എന്നാണ് രാധാ രവി പറഞ്ഞത്. കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. സംവിധാന സഹായികളായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു

വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവര്‍ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com