പ്ലാൻ വരച്ച് , പണി തുടങ്ങാൻ ഒരുങ്ങി പിഷാരടി; 'ഇതെന്താ മസിൽ മാസമോ?' എന്ന് ടൊവിനോ 

ടൊവിനോ പങ്കുവച്ച ചിത്രത്തിന് അന്ന് പിഷാരടി കുറിച്ച മറുപടി 'നമ്മളൊക്കെ ഓരേ വേവ് ലെങ്താ' എന്നായിരുന്നു
പ്ലാൻ വരച്ച് , പണി തുടങ്ങാൻ ഒരുങ്ങി പിഷാരടി; 'ഇതെന്താ മസിൽ മാസമോ?' എന്ന് ടൊവിനോ 

മിന്നൽ മുരളി എന്ന തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്ന നടൻ ടൊവിനോ തോമസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. താരത്തിന്റെ ജിം വർക്കൗട്ട് ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരം​ഗമായത്. ഇപ്പോഴിതാ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് രമേഷ് പിഷാരടി. 

സെൽഫ് ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുന്ന പിഷാരടി ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ടൊവിനോ പങ്കുവച്ച ചിത്രത്തിന് അന്ന് പിഷാരടി കുറിച്ച മറുപടി 'നമ്മളൊക്കെ ഓരേ വേവ് ലെങ്താ' എന്നായിരുന്നു. ഇപ്പോഴിതാ "പ്ലാൻ വരച്ചു.. ഇനി പണി തുടങ്ങണം" എന്ന ക്യാപ്ഷനോടെ തന്റെ ഛായയിലുള്ള മസിൽമാൻ കാർട്ടൂണാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ടൊവിനോയുടെ പേര് ഹാഷ്ടാ​ഗ് ചെയ്തിട്ടുമുണ്ട്. 

ടൊവിനോയുടെ ചിത്രം വൈറലായതിന് പിന്നാലെ നടൻ അജു വർ​ഗ്​ഗീസും ഒരു സെൽപ് ട്രോൾ ഇറക്കിയിരുന്നു. സിക്സ് പാക്ക് ശരീരവുമായുള്ല തന്റെ കാർട്ടൂൺ ചിത്രം പങ്കുവച്ച് സിക്സ് പാക്ക് ഉണ്ടോ എന്ന ചോദ്യമാണ് അജു ടൊവിനോയ്ക്ക് മുന്നിൽ വച്ചത്. കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ ചേട്ടാ സിക്സ് പാക്ക് എന്നായിരുന്നു ടൊവിനേയുടെ രസകരമായ മറുപടി. ഇപ്പോൾ പിഷാരടിയുടെ പോസ്റ്റ് കൂടെ കണ്ട ടൊവിനോ ഇതെന്താ മസിൽ മാസമാണോ എന്ന സംശയത്തിലാണ്. 

 
 
 
 
 
 
 
 
 
 
 
 
 

@tovinothomas 6 pack undo ithu pole?

A post shared by Aju Varghese (@ajuvarghese) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com