ലോകത്തെ ഏറ്റവും അഭിമാനമുള്ള അച്ഛൻ; കല്യാണിയുടെ പ്രസം​ഗം പങ്കുവച്ച് പ്രിയദർശൻ (വിഡിയോ) 

കല്യാണിയുടെ  ടെഡ് എക്സ് പ്രസം​ഗത്തിന്റെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്
ലോകത്തെ ഏറ്റവും അഭിമാനമുള്ള അച്ഛൻ; കല്യാണിയുടെ പ്രസം​ഗം പങ്കുവച്ച് പ്രിയദർശൻ (വിഡിയോ) 

ലോകത്തെ ഏറ്റവും അഭിമാനവുമുള്ള അച്ഛനാണ് താനെന്ന് കുറിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. മകളും നടിയുമായ കല്യാണിയുടെ  ടെഡ് എക്സ് പ്രസം​ഗത്തിന്റെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്. പ്രേക്ഷകർ കാണുന്ന രൂപത്തിലേക്ക് ഒരു സിനിമയെ എത്തിക്കുന്നതിന് പിന്നിലെ പരിശ്രമങ്ങളെ കുറിച്ചാണ് പ്രസം​ഗത്തിൽ കല്യാണി സംസാരിക്കുന്നത്.

സിനിമ എന്ന് വാക്കിന്റെ അക്ഷരങ്ങൾ പഠിച്ചെടുക്കുന്നതിനും മുമ്പ് തന്നെ അതിന്റെ ശീലങ്ങൾ തനിക്ക് പരിചിതമായിരുന്നുവെന്ന് പറഞ്ഞാണ് കല്യാണി സംസാരിച്ച് തുടങ്ങുന്നത്. സിനിമാ സെറ്റുകളിൽ ചിലവിട്ട തന്റെ കുട്ടിക്കാലത്തെക്കുറിച്ച് താരം പങ്കുവയ്ക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച അച്ഛനെക്കുറിച്ചും ക്യാമറയ്ക്ക് മുന്നിൽ നിന്നിരുന്ന അമ്മയെക്കുറിച്ചും കല്യാണി സംസാരിച്ചു. 

സിനിമയ്ക്ക് പിന്നിലെ പരിശ്രമങ്ങളെ നിസാര ഉദ്ദാഹരണങ്ങളിലൂടെ പറഞ്ഞുവച്ച കല്യാണി കൂട്ടായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് പ്രേക്ഷകന് മുന്നിലേക്കെത്തുന്ന സിനിമയെന്നും പറയുന്നു. പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. 

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയദർശൻ ചിത്രംമരക്കാർ അറബിക്കടലിൻരെ സിംഹം എന്ന ബ്രഹ്മാണ്ഡചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com