'ഇത് ഫ്രീസ്റ്റൈല്‍, വീണ്ടും ഈ സ്‌റ്റെപ്പിടാന്‍ പറഞ്ഞാല്‍ നടക്കില്ല'; ബര്‍ത്ത്‌ഡേ ഗേള്‍ ശാലിന്റെ സൂപ്പര്‍ ഡാന്‍സ്; വിഡിയോ

സൂപ്പര്‍ഹിറ്റ് ഗാനം 'ബര്‍സോരെ മേഘാ മേഘാ' എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് താരം
'ഇത് ഫ്രീസ്റ്റൈല്‍, വീണ്ടും ഈ സ്‌റ്റെപ്പിടാന്‍ പറഞ്ഞാല്‍ നടക്കില്ല'; ബര്‍ത്ത്‌ഡേ ഗേള്‍ ശാലിന്റെ സൂപ്പര്‍ ഡാന്‍സ്; വിഡിയോ

ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ശാലിന്‍ സോയ. മികച്ച നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ശാലിന്റെ ഒരു ഡാന്‍സാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 23ാം ബര്‍ത്ത്‌ഡേ. അതിന്റെ അഘോഷങ്ങള്‍ക്കിടയിലായിരുന്നു ശാലിന്റെ ഡാന്‍സ്. സൂപ്പര്‍ഹിറ്റ് ഗാനം 'ബര്‍സോരെ മേഘാ മേഘാ' എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് താരം. 

രസകരമായ കുറിപ്പിനൊപ്പമാണ് താരം വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 'അപ്പോള്‍ തോന്നിയ സ്‌റ്റെപ്പുകളാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ ഫ്രീ സ്‌റ്റൈല്‍ എന്നു വിളിക്കാം. ഇനി ഒരിക്കല്‍ കൂടി ഈ സ്‌റ്റെപ്പിടാന്‍ പറഞ്ഞാല്‍ നടക്കുമോ എന്നു തോന്നുന്നില്ല,' ശാലിന്‍ കുറിച്ചു.

എന്തായാലും ശാലിന്റെ സ്‌പോട് കൊറിയോഗ്രാഫി ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ശാലിന്റെ ഡാന്‍സ് അതിമനോഹരമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും ഡാന്‍സ് വിഡിയോകള്‍ പങ്കുവെക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. വിഡിയോ കണ്ടപ്പോള്‍ മല്ലു സിങ്ങിലെ ഡാന്‍സ് ഓര്‍മ വന്നുവെന്നും ചിലര്‍ പറയുന്നുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalin Zoya (@shaalinzoya) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com