കുക്കിങ് ക്ലാസില്‍ പോയി പാസ്തയുണ്ടാക്കി താരസുന്ദരിമാര്‍; ഇതെന്താ ചക്കക്കൂട്ടാനോ എന്ന് ആരാധകര്‍

പാചക വിശേഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും അടക്കം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരസുന്ദരിമാര്‍
കുക്കിങ് ക്ലാസില്‍ പോയി പാസ്തയുണ്ടാക്കി താരസുന്ദരിമാര്‍; ഇതെന്താ ചക്കക്കൂട്ടാനോ എന്ന് ആരാധകര്‍

ലയാളത്തിലെ മിന്നും താരങ്ങളായ പാര്‍വതിയും റിമ കല്ലിങ്കലും. അഭിനയം കൊണ്ടും നിലപാടുകള്‍കൊണ്ടും മലയാളികളെ ഞെട്ടിച്ചിട്ടുള്ളവരാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് യാത്രകള്‍ പോവാറുണ്ട്. ഇത്തവണ ഇരുവരും ഒന്നിച്ചു പോയത് പാചകം പഠിക്കാനായാണ്. പാചക വിശേഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും അടക്കം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരസുന്ദരിമാര്‍. 

ഇറ്റാലിയന്‍ സ്‌പെഷ്യല്‍ റിങ് ആകൃതിയിലുള്ള പാസ്തയാണ് ഇരുവരും ചേര്‍ന്ന് തയാറാക്കിയത്. പാസ്തയുണ്ടാക്കുന്നതിന്റെ രസകരമായ വിഡിയോകളും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ജൂലി ആന്‍ഡ് ജൂലിയ എന്ന ബോളിവുഡ് സിനിമയിലെ ജൂലിയുടെ സംഭാഷണങ്ങള്‍ക്കൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും പാസ്തക്ക് മികച്ച കയ്യടിയാണ് നേടുന്നത്. 

സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് ഇവരുടെ കുക്കിങിനെപ്രശംസിച്ച് രംഗത്തൈത്തിയത്. ഇത് കഴിക്കാന്‍ എന്നെയും വിളിക്കൂ, എന്റെ പുട്ട് സ്‌കില്‍ ഞാനും കാണിക്കാം എന്നാണ് ഇഷ തല്‍വാര്‍ കുറിച്ചത്. ഞങ്ങള്‍ക്ക് ഉണ്ടാക്കിത്തരണം എന്നാണ് വിജയ് യേശുദാസിന്റെ കമന്റ്. കൂടാതെ അമല പോള്‍, നേഹ സക്‌സേന തുടങ്ങിയ നിരവധി താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. ആരാധകരില്‍ നിന്നും രസകരമായ കമന്റുകളാണ് വരുന്നത്. ഇതെന്താ ചക്കക്കൂട്ടാനാണോ ഉണ്ടാക്കിയത് എന്നായിരുന്നു ചിലരുടെ കമന്റ്. ഇരുവരുടേയും സൗപൃദത്തെ പുകഴ്ത്താനും ആരാധകര്‍ മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com