'വിശാലിനെ ഉപഗ്രഹത്തില്‍ നിന്ന് ചാടിക്കാന്‍ മാത്രം 100 കോടി വേണം'; തുപ്പറിവാളനില്‍ നിന്ന് പുറത്തായതിന് പിന്നാലെ പരിഹാസവുമായി മിഷ്‌കിന്‍

നേരത്തെ തീരുമാനിച്ചിരുന്ന ബജറ്റിനേക്കാള്‍ 40 കോടി രൂപ അധികം ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്
'വിശാലിനെ ഉപഗ്രഹത്തില്‍ നിന്ന് ചാടിക്കാന്‍ മാത്രം 100 കോടി വേണം'; തുപ്പറിവാളനില്‍ നിന്ന് പുറത്തായതിന് പിന്നാലെ പരിഹാസവുമായി മിഷ്‌കിന്‍


ത്രില്ലര്‍ സിനിമകളിലൂടെ സിനിമപ്രേമികളെ ഞെട്ടിക്കുന്ന സംവിധായകനാണ് മിഷ്‌കിന്‍. വിശാലിന് നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത തുപ്പറിവാളന്‍ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കുറച്ചുമാസങ്ങളായി യുകെയില്‍ പുരോഗമിക്കുകയായിരുന്നു. അതിനിടെ മിഷ്‌കിനും വിശാലും തമ്മില്‍ അകന്നെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് മിഷ്‌കിനെ ഒഴിവാക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിശാല്‍. ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ മിഷ്‌കിനെ പുറത്താക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. 

മിഷ്‌കിന് പകരം വിശാലാണ് ചിത്രം സംവിധാനം ചെയ്യുക. വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യത്തെ ഷെഡ്യൂളിന് ശേഷം നേരത്തെ തീരുമാനിച്ചിരുന്ന ബജറ്റിനേക്കാള്‍ 40 കോടി രൂപ അധികം ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിനെ പരിഹസിച്ച് മിഷ്‌കിന്‍ രംഗത്തെത്തി. 40 കോടി രൂപയല്ല 400 കോടി രൂപയാണ് താന്‍ ചോദിച്ചത് എന്നായിരുന്നു മിഷ്‌കിന്റെ പ്രതികരണം. ആദ്യത്തെ 50 ശതമാനം പൂര്‍ത്തിയാക്കാന്‍ 100 കോടി രൂപയാണ് ചെലവായത്. ബാക്കി ഭാഗം ചിത്രീകരിക്കാന്‍ 400 കോടി രൂപ കൂടി വേണമായിരുന്നു. ക്ലൈമാക്‌സില്‍ വിശാല്‍ ഉപഗ്രത്തില്‍ നിന്ന് ചാടുന്ന രംഗമുണ്ട്. അതിനുമാത്രം 100 കോടി വേണം. എല്ലാം കൂടി തുപ്പരിവാളന്‍ 2ന് 400 കോടി വേണം' മിഷ്‌കിന്‍ പറഞ്ഞു. 

2017 ലാണ് തുപ്പരിവാളന്‍ റിലീസാകുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രൈവറ്റ് ഡിക്റ്ററ്റീവായാണ് മിഷ്‌കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com