'ഡാന്‍സിന്റെ അവസാനം ബാലന്‍സ് പോയാല്‍ ഇതായിരിക്കും അവസ്ഥ'; വൈറലായി ജാന്‍വിയുടെ വിഡിയോ

'ഡാന്‍സിന്റെ അവസാനം ബാലന്‍സ് പോയാല്‍ ഇതായിരിക്കും അവസ്ഥ'; വൈറലായി ജാന്‍വിയുടെ വിഡിയോ

അതിമനോഹരമായ നൃത്തച്ചുവടുകളോടെയുള്ള നൃത്തം അതീവനാടകീയതോടെയാണ് താരം അവസാനിപ്പിക്കുന്നത്

മ്മ ശ്രീദേവിയെപ്പോലെ തന്നെ മികച്ച നര്‍ത്തകിയാണ് ജാന്‍വി കപൂര്‍. ഇപ്പോള്‍ ബോളിവുഡ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ് താരപുത്രിയുടെ നൃത്തം. പിയ തോസെ നൈന ലഗാ രേ എന്ന അതിമനോഹരമായ ഗാനത്തിനാണ് താരം ചുവടുവെക്കുന്നത്. 

അതിമനോഹരമായ നൃത്തച്ചുവടുകളോടെയുള്ള നൃത്തം അതീവനാടകീയതോടെയാണ് താരം അവസാനിപ്പിക്കുന്നത്. അതിനുള്ള കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ബാലന്‍സ് നഷ്ടപ്പെട്ടാല്‍ അതിനാടകീയമായി അവസാനിപ്പിക്കാം എന്ന അടിക്കുറിപ്പിലാണ് ജാന്‍വി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ജാന്‍വിയുടെ ഡാന്‍സ് ആരാധകരുടെ മനസുകീഴടക്കുകയാണ്. അമ്മയെപ്പോലെ മകളും മികച്ച നര്‍ത്തകിയാണെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ വിഡിയോ കണ്ടപ്പോള്‍ ശ്രീദേവിയെ ഓര്‍മവന്നെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് ജാന്‍വിയുടെ നൃത്തത്തെ പ്രശംസിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

When u lose balance so u have to improv an over dramatic end

A post shared by Janhvi Kapoor (@janhvikapoor) on

ഇതിനു മുന്‍പ് നൃത്തച്ചുവടുകളുമായി ജാന്‍വി അമ്പരപ്പിച്ചിട്ടുണ്ട്. ജാന്‍വി പോസ്റ്റ് ചെയത ബെല്ലി ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ശ്രീദേവിയുടെ മരണത്തിന് പിന്നാലെയാണ് ശശാങ്ക് ഖൈതന്റെ ധഡക്കിലൂടെ ജാന്‍വി ബോളിവുഡില്‍ അരങ്ങേറുന്നത്. ഗുന്‍ജന്‍ സക്‌സേനയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com