ബ്രേക്ക് ഡാന്‍സ് വേഷത്തില്‍ യുവതാരം; കുത്തിപ്പൊക്കിയവനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; വൈറല്‍

ബ്രേക്ക് ഡാന്‍സ് വേഷമിച്ച് സ്‌റ്റൈലായി നില്‍ക്കുന്ന നിവിനാണ് ചിത്രത്തില്‍
ബ്രേക്ക് ഡാന്‍സ് വേഷത്തില്‍ യുവതാരം; കുത്തിപ്പൊക്കിയവനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; വൈറല്‍

യുവതാരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് ആവേശമാണ്. ഇതുവരെ കാണാത്ത ചിത്രങ്ങള്‍ ഏതെങ്കിലും പുറത്തെത്തിയാല്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് യുവതാരം നിവിന്‍ പോളിയുടെ സൂപ്പര്‍ ഫോട്ടോയാണ്. ബ്രേക്ക് ഡാന്‍സ് വേഷമിച്ച് സ്‌റ്റൈലായി നില്‍ക്കുന്ന നിവിനാണ് ചിത്രത്തില്‍. 

കുട്ടിക്കാലത്തേ ആള് പൊളിയായിരുന്നല്ലേ എന്നാണ് ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. അതിനിടെ താരത്തിന്റെ പഴയ ചിത്രം കുത്തിപ്പൊക്കിയത് ആരാണെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. കുത്തിപ്പൊക്കലിന്റെ ആശാനായ നിവിന്റെ ഉറ്റ സുഹൃത്ത് അജു വര്‍ഗീസിനെയാണ് ആരാധകരില്‍ പലര്‍ക്കും സംശയം. ഇതുവെച്ചുള്ള ട്രോളുകള്‍ ഹിറ്റാവുകയാണ്. 

'പടവെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിവിന്‍ പോളിയിപ്പോള്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം' അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com