'മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്?', ടൊവിനോയുടെ ഡയലോ​ഗിൽ നടുവൊടിഞ്ഞ് മംമ്ത

ചിത്രത്തിന്റെ ട്രെയിലർ തന്നെ ത്രില്ലടിപ്പിച്ചു എന്നും അജു കുറിച്ചു
'മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്?', ടൊവിനോയുടെ ഡയലോ​ഗിൽ നടുവൊടിഞ്ഞ് മംമ്ത

ഫോറൻസിക് എന്ന ചിത്രത്തിലെ ടൊവിനോയും മംമ്തയും ചേർന്നുള്ള ഒരു രം​ഗം വിവരിച്ച് രസകരമായ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടൻ അജു വർ​ഗ്​ഗീസ്. നടൻ റോണിയെയും ഈ സീനിൽ കാണാം. ചിത്രം കണ്ട് മൂവരുടെയും മനസ്സിലെ ഭാവം ഡയലോ​ഗാക്കി കുറിക്കുകയായിരുന്നു അജു.
ടൊവീനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്?
മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്?
റോണി: ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.

ചിത്രം പങ്കുവച്ച് അജു കുറിച്ചു. തമാശയ്ക്ക് പറഞ്ഞതാണെന്നും ചിത്രത്തിന്റെ ട്രെയിലർ തന്നെ ത്രില്ലടിപ്പിച്ചു എന്നും അജു പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

അഖിൽ പോൾ–അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോത്രില്ലർ ചിത്രമാണ് ഫോറന്‍സിക്. ചിത്രത്തിൽ ഫോറെൻസിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തുമ്പോൾ മംമ്ത പൊലീസ് ഉദ്യോ​ഗസ്ഥയാണ്. രഞ്ജി പണിക്കർ, പ്രതാഭ് പോത്തൻ, റേബ മോണിക്ക ജോണ്‍, സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജുവിസ്‌ പ്രൊഡക്‌ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com