ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകം?;ബിജെപി ദുഷിച്ച വ്യവസ്ഥിതിയെ നന്നാക്കുകയാണ്: നടി ഗായത്രി രഘുറാം

ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാടെടുത്ത സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി രഘുറാം.
ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകം?;ബിജെപി ദുഷിച്ച വ്യവസ്ഥിതിയെ നന്നാക്കുകയാണ്: നടി ഗായത്രി രഘുറാം

ല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാടെടുത്ത സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. വര്‍ഗീയശക്തികള്‍ രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചു വിട്ടിരിക്കുകയാണെന്നും ബിജെപി സര്‍ക്കാര്‍ ഇന്ത്യയിലും തമിഴ്‌നാട്ടിലും മതമൗലികവാദം പടര്‍ത്തുകയാണെന്നും എല്ലാവരും ഫാസ്റ്റുകളെ എതിര്‍ക്കണമെന്നും പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തു. ഇതിനെതിരേയാണ് ഗായത്രിയുടെ വിമര്‍ശനം.

'മതേതരത്വം എന്നാല്‍ എന്താണ് അര്‍ഥം? ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധമാകുന്നത്. ബിജെപി നമ്മുടെ ദുഷിച്ച വ്യവസ്ഥയെ നന്നാക്കുകയാണ്. പെരിയാറിന്റെ കൂലിമാമന്മാര്‍ തമിഴ്‌നാട്ടിലെ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുന്നു. അതുപോലെ പാകിസ്താന്‍കാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തെയും. നിങ്ങളാണ് മുസ്ലീമുകളെ പ്രകോപിപ്പിക്കുന്നത'് ഗായത്രി ട്വീറ്റ് ചെയ്തു.

ഗായത്രിയുടെ ട്വീറ്റിന് എതിര വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. മതേതര അന്തരീക്ഷം തകര്‍ക്കാനാണ് ഗായത്രി ശ്രമിക്കുന്നതെനന്നും പെരിയാറിനെ അപമാനിച്ചു എന്നും പറഞ്ഞാണ് വിമര്‍ശനം ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com