'എ ലാല്‍ ആന്‍ഡ് ജൂനിയര്‍ സിനിമ'; സംവിധാനത്തില്‍ പുതിയ കൂട്ടുമായി ലാല്‍; ആശംസ അറിയിച്ച് താരങ്ങള്‍

ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ ജീന്‍ സംവിധാനം ചെയ്യുമെന്നും ലാല്‍ തിരക്കഥ ഒരുക്കുമെന്നുമുള്ള വാര്‍ത്തകളാണ് വന്നിരുന്നത്
'എ ലാല്‍ ആന്‍ഡ് ജൂനിയര്‍ സിനിമ'; സംവിധാനത്തില്‍ പുതിയ കൂട്ടുമായി ലാല്‍; ആശംസ അറിയിച്ച് താരങ്ങള്‍

ലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായക കൂട്ടുകെട്ടാണ് സിദ്ധിഖ്- ലാല്‍. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം പിറവിയെടുത്തത് സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇനി സിദ്ധിഖുമായുള്ള കൂട്ടുകെട്ട് സാധ്യമല്ലെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുതിയ ഒരാളുടെ കൂടെ കൂടിയിരിക്കുകയാണ് ലാല്‍. മറ്റാരുമല്ല സ്വന്തം മകന്‍ തന്നെ. ജീന്‍ പോള്‍ ലാല്‍. 

സുനാമി എന്ന ചിത്രമാണ് ലാലും ജൂനിയര്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ ജീന്‍ സംവിധാനം ചെയ്യുമെന്നും ലാല്‍ തിരക്കഥ ഒരുക്കുമെന്നുമുള്ള വാര്‍ത്തകളാണ് വന്നിരുന്നത്. എന്നാല്‍ പുതിയ പോസ്റ്ററില്‍ സിനിമയുടെ താഴെ ലാല്‍ ആന്‍ഡ് ജൂനിയര്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. എ ലാല്‍ ആന്‍ഡ് ജൂനിയര്‍ സിനിമ എന്ന അടിക്കുറിപ്പില്‍ ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. സുനാമിയുടെ ലൊക്കേഷനില്‍ നിന്നുള്ള മകനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

അച്ഛന്റെയും മകന്റേയും കൂട്ടുകെട്ടിന് ആശംസകള്‍ അറിയിച്ചുകൊണ്ട് താരങ്ങളും രംഗത്തെത്തുന്നുണ്ട്. 'ആദ്യമായാണ് ഒരു അച്ഛനും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്നത്! സ്‌നേഹം. എ ലാല്‍ ആന്‍ഡ് ജൂനിയര്‍ ഫിലിം' എന്നാണ് ഇരുവരും ഒന്നിച്ചുള്ള പോസ്റ്റര്‍ പങ്കുവെച്ച് അജു കുറിച്ചത്. ലാലിന്റെ മരുമകന്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by LAL (@lal_director) on

തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ 'െ്രെഡവിംഗ് ലൈസന്‍സ്' ആണ് ജീന്‍ സംവിധാനം ചെയ്ത അവസാനചിത്രം. അതേസമയം 2016ല്‍ പുറത്തെത്തിയ 'കിംഗ് ലയര്‍' ആണ് ലാല്‍ സംവിധാനം ചെയ്ത അവസാനചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com