'ഞാന്‍ ചബ്ബി പെണ്‍കുട്ടിയായിരുന്നു, നടിയാകാന്‍ വേണ്ടിയല്ല തടികുറച്ചത്'; തുറന്നു പറഞ്ഞ് കല്യാണി

സിനിമയില്‍ എത്തുന്നതിനു മുന്‍പേ കല്യാണിയെ കണ്ടിട്ടുള്ളവരെല്ലാം മെലിഞ്ഞു സുന്ദരിയായ താരപുത്രിയെ കണ്ട് ഞെട്ടുകയാണ് ചെയ്തത്
'ഞാന്‍ ചബ്ബി പെണ്‍കുട്ടിയായിരുന്നു, നടിയാകാന്‍ വേണ്ടിയല്ല തടികുറച്ചത്'; തുറന്നു പറഞ്ഞ് കല്യാണി

രനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി. സിനിമ രംഗത്തെത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. 2017 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഹെലോയിലൂടെ താരം അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ സിനിമയില്‍ എത്തുന്നതിനു മുന്‍പേ കല്യാണിയെ കണ്ടിട്ടുള്ളവരെല്ലാം മെലിഞ്ഞു സുന്ദരിയായ താരപുത്രിയെ കണ്ട് ഞെട്ടുകയാണ് ചെയ്തത്. 

മുന്‍പ് ചബ്ബിയായിരുന്നു താരം. നടിയാകാനായി കഷ്ടപ്പെട്ടു വണ്ണം കുറച്ചതാണെന്ന് പറഞ്ഞവരും നിരവധിയാണ്. എന്നാല്‍ നടിയാകാനായിട്ടല്ല താന്‍ വണ്ണം കുറച്ചത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കല്യാണി. വണ്ണമുണ്ടായിരുന്ന സമയത്ത് കൂട്ടുകാര്‍ കളിയാക്കുമായിരുന്നെന്നും സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടികുറച്ചത് എന്നുമാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നു പറച്ചില്‍. 

''ഞാന്‍ ആദ്യം ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്''

ക്യാമറയ്ക്ക് മുന്നില്‍ അല്ല താരപുത്രി ആദ്യമായി സിനിമയില്‍ എത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്രിഷ് 3 ല്‍ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായാണ് താരം എത്തുന്നത്. തുടര്‍ന്ന് തമിചിത്രം ഇരു മുഖനില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി. മരക്കാര്‍, ഹൃദയം എന്നീ സിനിമകളാണ് മലയാളത്തില്‍ താരത്തിന്റേതായി ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com