നാലാം ഊഴത്തിലെ ആ കൂടിക്കാഴ്ച; പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

പ്രണവിനൊപ്പമുള്ള കൂടിക്കാഴ്ച നടത്തി ആഴ്ചകൾക്ക് ശേഷമാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്
നാലാം ഊഴത്തിലെ ആ കൂടിക്കാഴ്ച; പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

നിക്ക് കൈകൾ എന്തിനാ രണ്ട് കാലുതന്നെ ധാരാളമല്ലേ എന്ന ഉറച്ചചോദ്യമാണ് പ്രണവ് എന്ന കലാകാരനെ താരമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പവും സച്ചിൻ ടെൻഡുൽക്കറിനൊപ്പവുമെല്ലാം ലെ​ഗ് സെൽഫി എടുത്ത് പ്രണവ് വാർത്തകളിൽ നിറഞ്ഞിരുന്നു.  നീണ്ട കാത്തിരിപ്പിനൊടുവിലാണ് തന്റെ ഇഷ്ടതാരം മോഹൻലാലിനെ കാണാൻ പ്രണവിന് അവസരം ലഭിക്കുന്നത്. മൂന്ന് തവണ നഷ്ടപ്പെട്ടുപോയ ആ ഭാ​ഗ്യം അവസാനം പ്രണവിനെ തേടിയെത്തി. ഇപ്പോൾ പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. പ്രണവിനൊപ്പമുള്ള കൂടിക്കാഴ്ച നടത്തി ആഴ്ചകൾക്ക് ശേഷമാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കുടുംബസമേതം എത്തിയാണ് പ്രണവ് മോഹൻലാലിനെ കണ്ടത്. പുതിയ ചിത്രം റാമിന്റെ ലുക്കിലാണ് താരം. പ്രണവിനൊപ്പം ഏറെ നേരം സംസാരിക്കുകയും സെൽഫി എടുക്കുകയും ചെയ്തു. തന്റെ ഇഷ്ടതാരത്തിന് ഒരു സമ്മാനം നല്‍കാനും പ്രണവ് മറന്നില്ല. മോഹന്‍ലാലിനെ കാണുമ്പോള്‍ സമ്മാനിക്കാനിക്കാനായി പ്രണവ് ഒടിയന്‍ മാണിക്യന്റെ ചിത്രം വരച്ചു സൂക്ഷിച്ചിരുന്നു. വരച്ച് ഫ്രെയിം ചെയ്ത ചിത്രം പ്രണവ് സൂപ്പര്‍താരത്തിന് സമ്മാനിച്ചു. 

നാലാമത്തെ ‌ഊഴത്തിൽ മോഹൻലാലിനെ കാണാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് പ്രണവ് ഫേയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. അതെ എല്ലാത്തിനും അതിൻന്റെതായ സമയം ഉണ്ട്. അത് ദൈവം നിച്ഛയിക്കുന്ന സമയമായതുകൊണ്ട് ഒരു മനുഷ്യനും അതിനെ തടുക്കാനുമാവില്ല. മറക്കാനാവാത്ത ദിവസങ്ങളിൽ ഒന്ന്... അത് ഇന്നാണ്. ഏറെ സന്തോഷിച്ച ദിവസം പ്രണവ് കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com