'കൂടെ പഠിച്ചവര്‍ വടി കുത്തിനടക്കുകയാണ്, ഇതെന്തൊരു മനുഷ്യനാ'; പുതുവര്‍ഷത്തില്‍ ഞെട്ടിച്ച് മമ്മൂട്ടി; ചിത്രം വൈറല്‍

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്‌
'കൂടെ പഠിച്ചവര്‍ വടി കുത്തിനടക്കുകയാണ്, ഇതെന്തൊരു മനുഷ്യനാ'; പുതുവര്‍ഷത്തില്‍ ഞെട്ടിച്ച് മമ്മൂട്ടി; ചിത്രം വൈറല്‍

'ന്യൂജെന്‍ പിള്ളേര് പോലും തോറ്റു പോകുമല്ലോ ഈ ലുക്കിന് മുന്നില്‍'. സംഭവം ശരിയാണ്. 2019 കഴിഞ്ഞ് 2020ലേക്ക് കാലെടുത്തുവെച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്. മമ്മൂട്ടിയുടെ സൗന്ദര്യം. താരത്തിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കട്ട സ്റ്റൈലിഷായാണ് മമ്മൂക്ക പുതുവര്‍ഷത്തെ വരവേറ്റത്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്‌. 

മാമ്പഴ മഞ്ഞ നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞ് വെള്ളത്തില്‍ കിടക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മണിക്കൂറുകള്‍കൊണ്ട് അമ്പതിനായിരത്തില്‍ അധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. 2020 ആയപ്പോള്‍ 20 വയസ് കുറഞ്ഞോ എന്നാണ് ഒരു ആരാധികയുടെ ചോദ്യം. 

ഒരു ആരാധകന്റെ കമന്റ് ഇങ്ങനെ 'അല്ല അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കുവാ? എന്താ ഉദ്ദേശം? 2020 ഒക്കെ ആയി... ഉപ്പുപ്പാന്ന് വിളിക്കാന്‍ ആളും ആയി.... ബാക്കി ഉള്ളവന്‍ 30 കഴിഞ്ഞപ്പഴെ തലയില്‍ നരയും കേറി ശരീരത്തില്‍ ചുളിവും വന്നു തുടങ്ങി... ഇതിപ്പം എന്നതാ കഥ....മനുഷ്യര്‍ടെ കണ്ണ് തട്ടാതെ ഇരിക്കട്ടെ...'. ഇക്കയുടെ കൂടെ പഠിച്ചവര്‍ ഒക്കെ വൈക്കത് ചെമ്പില്‍ കൂടി വടി കുത്തി പിടിച്ചു നടക്കുന്നുണ്ട്...ഇജ്ജാതി...മനുഷ്യനാണ് എന്നാണ് ഒരാള്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com