'പുതിയ വര്‍ഷം, മറ്റൊരു സമ്മാനം'; ആകാംക്ഷയോടെ 2020ലേക്ക് പ്രിയങ്ക ചോപ്ര (വിഡിയോ) 

പോയവര്‍ഷത്തെ സന്തോഷങ്ങള്‍ കൂട്ടിയിണക്കി പുതുവര്‍ഷത്തിലേക്ക് കണ്ണുംനട്ടാണ് പ്രിയങ്കയുടെ തുടക്കം
'പുതിയ വര്‍ഷം, മറ്റൊരു സമ്മാനം'; ആകാംക്ഷയോടെ 2020ലേക്ക് പ്രിയങ്ക ചോപ്ര (വിഡിയോ) 

2020ന് തുടക്കമായതിന്റെ സന്തോഷത്തിലാണ് നടി പ്രിയങ്ക ചോപ്ര. പോയവര്‍ഷത്തെ സന്തോഷങ്ങള്‍ കൂട്ടിയിണക്കി പുതുവര്‍ഷത്തിലേക്ക് കണ്ണുംനട്ടാണ് പ്രിയങ്കയുടെ തുടക്കം. പുതുവര്‍ഷത്തിന്റെ ആകാംഷയാണ് പ്രിയങ്കയുടെ വാക്കുകളിലൊക്കെയും. 

2019ല്‍ തന്റെ ജീവിതത്തിലുണ്ടായ സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക 2020ന് തുടക്കമിട്ടത്. ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ മുതല്‍ മെറ്റ് ഗാലയിലും കാന്‍സിലും തിളങ്ങിനിന്ന നിമിഷങ്ങള്‍ വരെ വിഡിയോയില്‍ കാണാം. എത്യോപ്യയിലെ കുട്ടികള്‍ക്കൊപ്പം ചിലവിട്ട സമയവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ജോനാസ് സഹോദരങ്ങളുടെ സംഗീതവിരുന്നും ഭര്‍ത്താവ് നിക്കിനൊപ്പമുള്ള നിമിഷങ്ങളുമൊക്കെ വിഡിയോയിലുണ്ട്. 2019ല്‍ ഏറെ ശ്രദ്ധേയമായ പ്രിയങ്കയുടെ ദി സ്‌കൈ ഈസ് പിങ്ക് എന്ന സിനിമയുടെ വിശേഷങ്ങളും ഉള്‍പ്പെടുത്താന്‍ മറന്നിട്ടില്ല. ക്രിസ്മസ് ആഘോഷങ്ങളും കടന്ന് 2019ന്റെ അവസാന ദിനങ്ങള്‍ ആഘോഷിച്ച കാലിഫോര്‍ണിയന്‍ യാത്രാചിത്രങ്ങളോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

"മറ്റൊരു വര്‍ഷം, മറ്റൊരു സമ്മാനം. 2020 എന്തൊക്കെയാണ് കരുതിയിരിക്കുന്നതെന്ന് കാത്തിരിക്കാനാവുന്നില്ല", എല്ലാവര്‍ക്കും നന്ദി കുറിച്ചുകൊണ്ടായിരുന്നു ദീപിക വിഡിയോ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com