'ഇനി ഒരു പെണ്‍കുട്ടിയുടെയും ലൈഫ് അവന്‍ നശിപ്പിക്കാന്‍ പാടില്ല', നമിതയും മിയയും നേര്‍ക്കുനേര്‍; അല്‍ മല്ലു ട്രെയിലര്‍

നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണ് മിയ അവതരിപ്പിക്കുന്നതെന്നാണ് സൂചന
'ഇനി ഒരു പെണ്‍കുട്ടിയുടെയും ലൈഫ് അവന്‍ നശിപ്പിക്കാന്‍ പാടില്ല', നമിതയും മിയയും നേര്‍ക്കുനേര്‍; അല്‍ മല്ലു ട്രെയിലര്‍

മിത പ്രമോദും മിയയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോബൻ സാമുവൽ ചിത്രം അൽ മല്ലുവിന്റെ ട്രെയിലർ പുറത്തുവിട്ടു. നാടും വീടും ഉപേക്ഷിച്ച്,  സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടി നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം.

പ്രവാസജീവിതവും സൗഹൃദവുമൊക്കെ പറഞ്ഞുപോകുന്ന ചിത്രം ഏറെ സസ്പെന്‍സ് നിറഞ്ഞതാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണ് മിയ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

സിദ്ധിഖ്, ലാൽ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഹ്ഫില്‍ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com