ചതുര്‍മുഖവുമായി പേടിപ്പിക്കാന്‍ മഞ്ജു വാര്യരും സണ്ണി വെയ്‌നും; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

നവാഗതരായ സലില്‍ വി- രഞ്ജിത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ചതുര്‍മുഖവുമായി പേടിപ്പിക്കാന്‍ മഞ്ജു വാര്യരും സണ്ണി വെയ്‌നും; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഹൊറര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ചതുര്‍മുഖം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. നവാഗതരായ സലില്‍ വി- രഞ്ജിത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദി ഹിഡന്‍ ഫെയ്‌സ് എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. മഞ്ജുവും സണ്ണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. കൂടാതെ മഞ്ജുവിന്റെ ആദ്യ ഹൊറര്‍ ചിത്രം കൂടിയാണ് ചതുര്‍മുഖം. 

ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്റേതാണ് ക്യാമറ. ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com