വെയ്റ്റർക്ക് നടന്റെ വക ഒന്നര ലക്ഷം രൂപ സമ്മാനം! ഞെട്ടൽ മാറാതെ യുവതി,  ടിപ്പ് ചലഞ്ച് വൈറൽ

2020യിലേക്ക് കടന്നപ്പോൾ 2020ഡോളർ സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം
വെയ്റ്റർക്ക് നടന്റെ വക ഒന്നര ലക്ഷം രൂപ സമ്മാനം! ഞെട്ടൽ മാറാതെ യുവതി,  ടിപ്പ് ചലഞ്ച് വൈറൽ

പുതുവർഷത്തിൽ സെലിബ്രിറ്റികൾ ഏറ്റെടുത്ത പുതിയ ചലഞ്ചാണ് ടിപ്പ് ചലഞ്ച്. റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പിത്തരുന്ന വെയ്റ്റർമാരുടെ മുഖത്ത് ചിരി വിടർത്താനാണ് ഇത്തരത്തിലൊരു ചലഞ്ച്. എന്നാൽ ഈ പുതിയ ചലഞ്ചിൽ പങ്കെടുത്ത അമേരിക്കൻ ഗായകനും നടനുമായ ഡോണി വാൽബെർ​ഗ് വെയ്റ്ററെ മാത്രമല്ലെ ഇന്റർനെറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 

റസ്റ്റൊറന്റിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ഡോണി വെയ്ട്രസായ യുവതിക്ക് ടിപ്പായി നൽകിയത് 2020 ഡോളറാണ്. അതായത് ഏകദേശം ഒന്നര ലക്ഷം രൂപ! തണ്ടർ ബേ റിവർ എന്ന റെസ്റ്റോറന്റിൽ ഡോണി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. 2020യിലേക്ക് കടന്നപ്പോൾ 2020ഡോളർ സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ഹാപ്പി ന്യൂ ഇയർ എന്ന് ബില്ലിനൊപ്പം സ്വന്ത‌ം കൈപ്പടയിൽ എഴുതിയിട്ടുമുണ്ട്. 

സ്വന്തമായി വീടുപോലുമില്ലാതെ അഭയകേന്ദ്രത്തി ജീവിച്ചിരുന്ന ഡാനിയേലയെ അക്ഷരാർത്ഥത്തിൽ ഡോണി ഞെട്ടിച്ചു. ഡോണിയുടെ ടിപ്പ് തന്റെ ജീവിതം മാറ്റിമറിച്ചെന്നാണ് ഡാനിയേലയുടെ വാക്കുകൾ.  ഈ പണം കൊണ്ട് ഒരു വീട് ഉണ്ടാക്കാൻ കഴിയുമെന്നും മക്കളെ ഓർത്ത് ഇപ്പോൾ സമാധാനം ഉണ്ടെന്നും ഡാനിയേല പറഞ്ഞു.

ഡോണിയുടെ ഭാര്യയാണ് റെസ്റ്റോറന്റ് ബിൽ ടിപ്പ് ചലഞ്ച് ഹാഷ്ടാ​ഗോടെ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനുപിന്നാലെ നിരവധി പേരാണ് ഡോണിക്ക് അഭിനന്ദനമറിയിച്ചെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com