നാടന്‍ രുചി തേടി റിമ കല്ലിങ്കല്‍ കുടുംബശ്രീ ഹോട്ടലില്‍; ജീവനക്കാര്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് താരം

ഹോട്ടലിലെ രുചികരമായ ഭക്ഷണത്തെയും സ്ത്രീകളുടെ കൂട്ടായ്മയേയും പ്രശംസിക്കാനും താരം മറന്നില്ല
നാടന്‍ രുചി തേടി റിമ കല്ലിങ്കല്‍ കുടുംബശ്രീ ഹോട്ടലില്‍; ജീവനക്കാര്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് താരം

കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കയ്യടിച്ച് നടി റിമ കല്ലിങ്കല്‍. കോട്ടയം ജില്ലയിലെ മേലുകാവ്മറ്റം ടൗണിലെ  എ-വണ്‍ എന്ന കുടുംബശ്രീ ഹോട്ടലിലാണ് താരം അപ്രതീക്ഷിത അതിഥിയായി എത്തിയത്. ഹോട്ടലിലെ രുചികരമായ ഭക്ഷണത്തെയും സ്ത്രീകളുടെ കൂട്ടായ്മയേയും പ്രശംസിക്കാനും താരം മറന്നില്ല. ജീവനക്കാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേയ്‌സ്ബുക്കിലാണ് താരം അഭിപ്രായം രേഖപ്പെടുത്തിയത്.

നാടന്‍ ഭക്ഷണങ്ങളെ രുചികരമായി വിളമ്പുകയും കഠിനാധ്വാനം ചെയ്യുന്ന വനിത സംരംഭകരെ പിന്തുണക്കുകയുമാണ് എല്ലാ കുടുംബശ്രീ ഹോട്ടലുകളും' എന്ന കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൊരിച്ച മത്തി കിട്ടിയോ എന്ന് ചോദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കെമന്റ് ചെയ്തിരിക്കുന്നത്. 

നിരവധി പേരാണ് തനത് രുചി തേടി എ-വണ്‍ എന്ന കുടുംബശ്രീ ഹോട്ടലില്‍ എത്തുന്നത്. മേലുകാവ് പഞ്ചായത്ത് സിഡിഎസിനു കീഴിലുള്ള മൂന്ന് അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളായ ജലജ ഷാജു, പുഷ്പലത ബാബു, ലാലി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. കൈപ്പുണ്യവും കൂടാതെ കുടുംബശ്രീയുടെ വിശ്വാസ്യതയുമാണ് ഏവരേയും ഈ രുചിസങ്കേതത്തിലേക്ക് എത്തിക്കുന്നത്. പുറത്തു നിന്നും ലഭിക്കുന്ന ഓര്‍ഡറുകളും ചെയ്ത് നല്‍കുന്നുണ്ട് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com