പ്രാചി തെഹ്‍ലാന്റെ ബോൾഡ് ലുക്ക്സ്; ഉണ്ണിമായയുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ 

അതീവ ഗ്ലാമറിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
പ്രാചി തെഹ്‍ലാന്റെ ബോൾഡ് ലുക്ക്സ്; ഉണ്ണിമായയുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ 

മ്മൂട്ടി ചിത്രം മാമാങ്കത്തിലെ ഉണ്ണിമായ എന്ന ഒറ്റകഥാപാത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് പ്രാച്ചി തെഹ്‍ലാൻ‍. ഇപ്പോഴിതാ നടിയുടെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 

2019ലെ തന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രാച്ചി. അതീവ ഗ്ലാമറിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത ഫോട്ടോഷൂട്ടുകളിലെ തിരഞ്ഞെടുക്കപ്പെട്ടതും തനിക്കേറ്റവും പ്രിയപ്പെട്ടതുമായ ചിത്രങ്ങളാണ് 2019ന്റെ അവസാനം കുറിച്ചുകൊണ്ട് പ്രാച്ചി ഷെയർ ചെയ്തിരിക്കുന്നത്.  

ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരമായ പ്രാച്ചി ടെലിവിഷൻ സീരിയലുകളിലാണ് ആദ്യം അഭിനയിച്ചത്. അർജാൻ എന്ന പഞ്ചാബി ചിത്രത്തിലാണ് പ്രാച്ചി ആദ്യമായി അഭിനയിച്ചത്. മലയാളത്തിൽ മാമാങ്കം തന്നെയാണ് ആദ്യ സിനിമ. ‍‍‍‍ഡൽഹി സ്വദേശിനിയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com