ചുമരില്‍ മെമ്പർ രമേശന്റെ ചിത്രം, പരസ്യം പതിക്കരുതെന്ന് താക്കീതും; അര്‍ജുന്‍ അശോകന്റെ വേറിട്ട പോസ്റ്ററുമായി ടൊവിനോ 

പഴയൊരു ഓടിട്ട കെട്ടിടത്തിന്റെ ചുമരിലാണ് പോസ്റ്റർ വരച്ചിരിക്കുന്നത്
ചുമരില്‍ മെമ്പർ രമേശന്റെ ചിത്രം, പരസ്യം പതിക്കരുതെന്ന് താക്കീതും; അര്‍ജുന്‍ അശോകന്റെ വേറിട്ട പോസ്റ്ററുമായി ടൊവിനോ 

ര്‍ജുന്‍ അശോകൻ നായകനാകുന്ന മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്റർ പുറത്തുവിട്ടു. മെമ്പര്‍ രമേശന്‍റെ ചിത്രം ചുമരിൽ വരച്ച നിലയിലാണ് പോസ്റ്റർ. അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് മെമ്പർ രമേശൻ. നടൻ ടൊവിനോ തോമസാണ് പോസ്റ്ററിന്റെ ചിത്രം പുറത്തുവിട്ടത്. 

പഴയൊരു ഓടിട്ട കെട്ടിടത്തിന്റെ ചുമരിലാണ് പോസ്റ്റർ വരച്ചിരിക്കുന്നത്. പോസ്റ്ററിന്റെ ഇടതുവശത്തായി പരസ്യം പതിക്കരുതെന്ന് എഴുതിയിട്ടുമുണ്ട്. സംവിധായകന്റെയും നിർമാതാക്കളുടെയും നായകന്റെയുമടക്കമുള്ള വിവരങ്ങൾ ചുമരിൽ തന്നെയാണ് എഴുതിയിരിക്കുന്നത്. ചുമരിനു മുമ്പിലായി ഒരു സൈക്കിളും കാണാം. 

ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബോബന്‍ & മോളി എന്റർടെയിൻമെന്റ്സ് ആണ് നിർമ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com