'പുരുഷന്മാര്‍ പീഡനത്തിന് ഇരയാകുന്നത് അത്ര വലിയ കാര്യമാണോ എന്നാണ് പലരുടേയും ചിന്ത, സ്ത്രീകളെപ്പോലെ തുറന്നുപറയൂ'; സണ്ണി ലിയോണി

മീടു മുന്നേറ്റവും സ്ത്രീശാക്തീകരണവുമെല്ലാം സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും സണ്ണി പറയുന്നു
'പുരുഷന്മാര്‍ പീഡനത്തിന് ഇരയാകുന്നത് അത്ര വലിയ കാര്യമാണോ എന്നാണ് പലരുടേയും ചിന്ത, സ്ത്രീകളെപ്പോലെ തുറന്നുപറയൂ'; സണ്ണി ലിയോണി

ലൈംഗിക അതിക്രമണത്തിന് ഇരയാകുന്ന സ്ത്രീകളും പുരുഷന്മാരും തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് തുറന്നു പറയാന്‍ മടിക്കരുതെന്ന് നടി സണ്ണി ലിയോണി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മീടുവിനെക്കുറിച്ച് പ്രതികരിച്ചത്. മീടു മുന്നേറ്റവും സ്ത്രീശാക്തീകരണവുമെല്ലാം സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും സണ്ണി പറയുന്നു. 

പുരുഷന്മാര്‍ക്കെതിരേ ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍, ഇതെല്ലാം അത്ര വലിയ കാര്യമാണോ എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഈ മനോഭാവം മാറണമെന്നും ഉറക്കെ പറയണമെന്നും സണ്ണി വ്യക്തമാക്കി. '' ഞാന്‍ ഒരു ഓഫീസില്‍ അല്ല ജോലി ചെയ്യുന്നത്. ഒരു നീര്‍ക്കുമിളയിലാണെന്റെ ജീവിതം. പക്ഷേ, ഞാന്‍ വിശ്വസിക്കുന്നത് ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലിചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത് എന്നാണ്.' 

'പക്ഷേ സ്ത്രീയോ, പുരുഷനോ ആയിക്കൊള്ളട്ടെ... എനിക്ക് പറയാനുള്ളതെന്താണെന്നു വച്ചാല്‍ ഇത്തരം അനുഭവങ്ങള്‍ പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നാണ്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവന്‍ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും സമീപനം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കില്‍ അതേക്കുറിച്ച് ഉറക്കെപ്പറയാന്‍, അതേക്കുറിച്ച് ബോധവാന്മാരാകാന്‍, അത് ശരിയല്ല എന്ന് പറയാന്‍ അവര്‍ പ്രാപ്തരായിട്ടുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ മാറ്റം''. സണ്ണി ലിയോണി പറഞ്ഞു. 

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇത്തരത്തിലുള്ള ഒരുപാടു കാര്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അതിനാല്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് ആളുകള്‍ രണ്ടുവട്ടം ചിന്തിക്കുമെന്നുമാണ് താരം പറയുന്നത്. തന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെടുമെന്ന ചിന്ത അത്തരക്കാരെ അസ്വസ്ഥരാക്കുമെന്നാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com