'വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'; കഥപറഞ്ഞ് തുറമുഖം പോസ്റ്റർ 

'പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ പതറാത്ത കുറെ മനുഷ്യർ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'
'വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'; കഥപറഞ്ഞ് തുറമുഖം പോസ്റ്റർ 

ലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 'കളക്ടീവ് ഫേസ് വൺ' എന്ന ഫേസ്ബുക്ക് പേജിലൂ‌ടെയായിരുന്നു പോസ്റ്റർ റിലീസ്. 

"പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ പതറാത്ത കുറെ മനുഷ്യർ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം", എന്ന വിവരണത്തോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്. 

പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, ജോജു ജോർജ്ജ്, മണികണ്ഠന്‍ ആചാരി, ദർശന രാജേന്ദ്രൻ, സുദേവ് നായർ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

രാജീവ് രവിയുടെ മുന്‍ചിത്രമായ 'കമ്മട്ടിപ്പാട'വും കൊച്ചിയുടെ പശ്ചാത്തലത്തിലുള്ളതായിരുന്നു. ആഷിഖ് അബു ചിത്രം വൈറസിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയത്തില്‍ സജീവമാകുകയാണ് 'തുറമുഖ'ത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂര്‍ണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. 1950കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com