'മലയാളത്തില്‍ കരാര്‍ ഒപ്പിട്ട ഏഴു പടത്തില്‍ നിന്നും ഒഴിവാക്കി, സിനിമ ഇങ്ങനെയാണോ എന്ന് അച്ഛന്‍ ചോദിച്ചു'; നരേന്‍

തമിഴ് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം മനസു തുറന്നു
'മലയാളത്തില്‍ കരാര്‍ ഒപ്പിട്ട ഏഴു പടത്തില്‍ നിന്നും ഒഴിവാക്കി, സിനിമ ഇങ്ങനെയാണോ എന്ന് അച്ഛന്‍ ചോദിച്ചു'; നരേന്‍

രുകാലത്ത് മലയാളത്തില്‍ നായകനായി തിളങ്ങി നിന്ന നടനാണ് നരേന്‍. പിന്നീട് തമിഴിലേക്ക് ചുവടുമാറ്റിയ താരം നായകനായും വില്ലനായുമെല്ലാം തിളങ്ങി. കുറച്ചുനാളുകളായി വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരത്തെ കാണാനായത്. കാര്‍ത്തിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കൈദിയിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. മലയാളത്തിലും തമിഴിലും നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നരേന്‍. മലയാളത്തില്‍ കരാര്‍ ഒപ്പിട്ട ഏഴു സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കി എന്നാണ് നരേന്‍ പറയുന്നത്. തകര്‍ന്നുപോയപ്പോള്‍ കുടുംബമാണ് പിന്തുണ തന്നതെന്നും താരം വ്യക്തമാക്കി.

'എന്റെ നിരവധി ചിത്രങ്ങള്‍ ഇടയ്ക്കുവച്ച് നിന്നു. ചില നല്ല സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തി നിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാന്‍ രണ്ടുവര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതിനു ശേഷം മലയാളത്തില്‍ ഏഴു സിനിമ കമ്മിറ്റ് ചെയ്തു. അതില്‍ ആറെണ്ണവും കാന്‍സലായി. ഏഴാമത്തെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെങ്കിലും പിന്നീട് നിന്നുപോയി.' നരേന്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ ആത്മീയതയില്‍ താല്‍പ്പര്യമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് പിടിച്ചു നില്‍ക്കാനായത് എന്നുമാണ് താരം പറയുന്നത്.

തമിഴ് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം മനസു തുറന്നു. 'തമ്പിക്കോട്ടൈ എന്ന സിനിമയായിരുന്നു അത് 25 ദിവസത്തെ വര്‍ക്ക് ബാക്കി നില്‍ക്കുമ്പോള്‍ ഡയറക്ടറും നിര്‍മ്മാതാവും വഴക്ക് തുടങ്ങി. റിലീസ് ചെയ്യാന്‍ പോലും നിര്‍മ്മാതാവിന്റെ കയ്യില്‍ കാശില്ലെന്ന് അറിഞ്ഞതോടെ ഞാന്‍ തന്നെ സഹായിച്ച് കുറച്ചു പണം തരപ്പെടുത്തി കൊടുത്തു. ആ സിനിമയുടെ വിതരണക്കാരന്‍ 8 കോടി രൂപയാണുണ്ടാക്കിയത്. അതില്‍ ഒരു രൂപ പോലും എനിക്ക് നല്‍കിയില്ല. അയാള്‍ ഞങ്ങളെ പറ്റിച്ചുവെന്ന് അറിയുന്നത് തന്നെ രണ്ട് മൂന്ന് മാസം കഴിഞ്ഞാണ്. അയാളെ പൊലീസ് അറസ്റ്റ് ചെയ്തു' മലയാളിയായതിനാല്‍ തന്നെ പിന്തുണയ്ക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല എന്നാണ് നരേന്‍ പറഞ്ഞത്.

പ്രതിസന്ധി കാലത്ത് ഭാര്യ തന്റെ കൂടെ നിന്നു എന്നാല്‍ അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ലെന്നാണ് താരം പറയുന്നത്. ഇങ്ങനെയാണോ സിനിമ എന്നായിരുന്നു അച്ഛന്റെ ചോദ്യം. 'അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്. അഞ്ചെണ്ണവും ക്യാന്‍സലാകുന്നത് അസ്വാഭാവികമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. പിന്നെയല്ല അച്ഛനും അമ്മയ്ക്കും.' നരേന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com