ചിത്രീകരണത്തിനിടെ മഞ്ജു വാര്യർക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2020 10:22 PM |
Last Updated: 08th January 2020 10:22 PM | A+A A- |
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യർക്ക് പരിക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. മഞ്ജു
നായികയായെത്തുന്ന ചതുർമുഖം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു അപകടം.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാൻ കാരണമെന്നാണ് വിവരം.
കാൽ ഉളുക്കിയതിനെ തുടർന്ന് മഞ്ജുവിനു വിശ്രമം നൽകിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങൾ ഇല്ലെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു. നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.