വില്ലന് ഒന്നരക്കോടിയുടെ കാര്‍ സമ്മാനമായി നല്‍കി; ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ നേരിട്ട് സുധീപിന്റെ വീട്ടില്‍ എത്തിയാണ് കാര്‍ സമ്മാനിച്ചത്
വില്ലന് ഒന്നരക്കോടിയുടെ കാര്‍ സമ്മാനമായി നല്‍കി; ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍

ല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ദബംഗ് 3 വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത് തെന്നിന്ത്യന്‍ താരം കിച്ച സുധീപാണ്. മികച്ച പ്രകടനം കാഴ്ചവെച്ച സുധീപിന് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സല്‍മാന്‍. ഒന്നര കോടിയില്‍ അധികം വിലവരുന്ന സൂപ്പര്‍ കാറാണ് തന്റെ വില്ലന് സല്‍മാന്‍ സമ്മാനമായി നല്‍കിയത്.

സുധീപ് തന്നെയാണ് അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. സല്‍മാന്‍ ഖാന്‍ നേരിട്ട് സുധീപിന്റെ വീട്ടില്‍ എത്തിയാണ് കാര്‍ സമ്മാനിച്ചത്. സല്‍മാന്‍ ഖാനൊപ്പം കാറില്‍ ഇരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു.' നങ്ങള്‍ നല്ലതു ചെയ്താല്‍ നിങ്ങള്‍ക്ക് നല്ലത് ലഭിക്കും. ഈ വരിയിലുള്ള എന്റെ വിശ്വാസം സല്‍മാന്‍ ഖാന്‍ കൂട്ടി. സര്‍പ്രൈസ് സമ്മാനവുമായി അദ്ദേഹമെന്റെ വീട്ടില്‍ എത്തിയപ്പോള്‍. ബിഎംഡബ്യൂ എം5. എന്നോടും എന്റെ കുടുംബത്തോടും കാട്ടുന്ന സ്‌നേഹത്തിന് നന്ദി. താങ്കളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' സുധീപ് കുറിച്ചു.  

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി പെര്‍ഫോമന്‍സ് കാര്‍ എം5 ആണ് സല്‍മാന്റെ സമ്മാനം. ബിഎംഡബ്ല്യുവിന്റെ പെര്‍ഫോമന്‍സ് സെഡാനാണ് എം5. എം സീരിസിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച കാറില്‍ വി ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 625 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.3 സെക്കന്റുകള്‍ മാത്രം മതി. 1.55 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com