96ന്റെ തെലുങ്ക് റീമേക്ക്, 'ജാനു'; ടീസർ പുറത്തുവിട്ടു 

ഷെര്‍വാനന്ദും സാമന്തയുമാണ് തെലുങ്കില്‍ റാം, ജാനു എന്നീ കഥാപാത്രങ്ങളായെത്തുന്നത്
96ന്റെ തെലുങ്ക് റീമേക്ക്, 'ജാനു'; ടീസർ പുറത്തുവിട്ടു 

വിജയ് സേതുപതിയും തൃഷയും അഭിനയിച്ച തമിഴ് ചിത്രം 96ന്റെ തെലുങ്ക് റീമേക്കിന്റെ ടീസർ പുറത്തുവിട്ടു. 2018 പുറത്തിറങ്ങിയ 96ന്റെ കന്നഡ റീമേക്ക് റീമേക്ക് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. ഇതിന‌് പിന്നാലെയാണ് തെലുങ്കിലും ചിത്രം റിലീസിനെത്തുന്നത്. 

ഷെര്‍വാനന്ദും സാമന്തയുമാണ് തെലുങ്കില്‍ റാം, ജാനു എന്നീ കഥാപാത്രങ്ങളായെത്തുന്നത്. ജാനു എന്നാണ് തെലുങ്കിലെത്തുമ്പോൾ ചിത്രത്തിന്റെ പേര്.   കുട്ടിജാനുവായി ഗൗരി കിഷനും സിനിമയിലെത്തുന്നുണ്ട്. സി പ്രേംകുമാർ സംവിധാനെ ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രാജു, ശിരിഷ് എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് സം​ഗീതമൊരുക്കുന്നത്. 

ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ​ഗണേഷും ഭാവനയുമാണ് അഭിനയിച്ചത്. 99 എന്നായിരുന്നു കന്നഡ പതിപ്പിൽ പേര് നൽകിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com