'എനിക്കറിയാവുന്ന ഏറ്റവും വിസ്മയിപ്പിക്കുന്ന മനുഷ്യന്‍ നിങ്ങളാണ്'; ഹൃത്വിക്കിനെക്കുറിച്ച് മുന്‍ഭാര്യ 

യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു സൂസന്റെ പിറന്നാളാശംസ
'എനിക്കറിയാവുന്ന ഏറ്റവും വിസ്മയിപ്പിക്കുന്ന മനുഷ്യന്‍ നിങ്ങളാണ്'; ഹൃത്വിക്കിനെക്കുറിച്ച് മുന്‍ഭാര്യ 

46-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. പതിവുതെറ്റിക്കാതെ ഇക്കുറിയും താരത്തിന്റെ ജന്മദിനത്തില്‍ മുന്‍ഭാര്യ സൂസന്‍ ഖാന്‍ ആശംസയുമായെത്തി. തനിക്കറിയാവുന്ന ഏറ്റവും വിസ്മയിപ്പിക്കുന്ന മനുഷ്യന്‍ ഹൃത്വിക്കാണെന്ന് കുറിച്ചാണ് സൂസന്റെ ആശംസ. 

യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു സൂസന്റെ പിറന്നാളാശംസ. ഹാഷ്ടാഗിലൂടെ ഏറ്റവും നല്ല അച്ഛനുള്ള അവാര്‍ഡും സൂസന്‍ ഹൃത്വിക്കിന് നല്‍കുന്നുണ്ട്. ബെസ്റ്റ് ഡാഡി അവാര്‍ഡ് എന്നായിരുന്നു ഹാഷ്ടാഗ്. ഹൃത്വിക്കിന് ഒരു മികച്ച ജീവിതം ആശംസിച്ച സൂസന്‍ തന്റെ മുന്‍ ഭര്‍ത്താവ് ഒരു മികച്ച തത്ത്വചിന്തകനാണെന്നും കുറിക്കുന്നു. 

20 വര്‍ഷം മുന്‍പ് 2000ത്തിലാണ് ഹൃത്വിക്കും സൂസനും വിഹിതരായത്. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2013ലാണ് ഇവര്‍ പിരിഞ്ഞത്. എങ്കിലും ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തിന് ഇന്നും കുറവൊന്നുമുണ്ടായിട്ടില്ല. മക്കള്‍ക്കൊപ്പമുള്ള യാത്രകളിലും വിശേഷ ദിനങ്ങളിലും ഹൃത്വിക്കും സൂസനും ഇപ്പോഴും ഒത്തുചേരാറുണ്ട്. പരസ്പരമുള്ള പിന്തുണ ഇരുവരും തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com