ജെഎന്‍യു സന്ദര്‍ശനം: ദീപിക അഭിനയിച്ച സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ വിഡിയോ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്  

ബുധനാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന വിഡിയോ ജെഎന്‍യു സംഭവത്തോടെ മുന്നറിയിപ്പൊന്നും കൂടാതെ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്
ജെഎന്‍യു സന്ദര്‍ശനം: ദീപിക അഭിനയിച്ച സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ വിഡിയോ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്  

ടി ദീപിക പദുക്കോണ്‍ അഭിനയിച്ച സ്‌കില്‍ ഡെവലപ്‌മെന്റ് മിനിസ്ട്രിയുടെ പ്രമോഷണല്‍ വിഡിയോ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ജവഹര്‍ലാല്‍ നെഹറൂ സര്‍വകലാശാലയില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക എത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് മിനിസ്ട്രിയുടെ വിഡിയോ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകളെത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചും സ്‌കില്‍ ഇന്ത്യയെക്കുറിച്ചുമാണ് വിഡിയോയില്‍ ദീപിക സംസാരിക്കുന്നത്. 

ബുധനാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന വിഡിയോ ജെഎന്‍യു സംഭവത്തോടെ മുന്നറിയിപ്പൊന്നും കൂടാതെ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സ്‌കില്‍ ഇന്ത്യ മന്ത്രാലയം അധികൃതര്‍ പറയുന്നത്. 

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുള്ള തുല്യ അവകാശങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും സംസാരിക്കുന്നതാണ് 45സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ. ദിപികയുടെ ഏറ്റവും പുതിയ ചിത്രം ചപ്പാക്കിന്റെ കഥയുമായി ചേര്‍ന്നുപോകുന്നതാണ് വിഡിയോയുടെ ഉള്ളടക്കവും. എന്നാല്‍ ദീപികയുമായി നേരിട്ട് യാതൊരു കരാറും ഇല്ലെന്നും മുമ്പ് പലപ്പോഴും ചെയ്തിട്ടുള്ളത് പോലെ സിനിമയുടെ കഥയും സ്‌കില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളും ചേര്‍ത്തുള്ള ഒരു വിഡിയോയിലൂടെ രണ്ടും പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യമിട്ടിരുന്നതെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. ചപ്പാക്കിന്റെ അണിയറപ്രവര്‍ത്തകരാണ് ഈ ആശയവുമായി മന്ത്രാലയത്തെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com