കൊളജില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു, ആദ്യ പ്രണയിനിയുടെ പേരു വെളിപ്പെടുത്തി പൃഥ്വിരാജ്
By സമകാലിക മലയാളം ഡെസ് | Published: 11th January 2020 10:37 AM |
Last Updated: 11th January 2020 10:37 AM | A+A A- |
സിനിമ താരമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സുപ്രിയ മേനോനുമായി പൃഥ്വിരാജ് പ്രണയത്തിലാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. എന്നാല്‍ പൃഥ്വിരാജിന്റെ ആദ്യത്തെ പ്രണയമായിരുന്നില്ല ഇത്. പഠിക്കുന്ന സമയത്ത് തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
കൊളജില്‍ പഠിക്കുന്ന സമയത്ത് പ്രണയിച്ച പെണ്‍കുട്ടിയെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 'ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത്. ജൂണ്‍ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേര്' ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
പുതിയ ചിത്രം ആടുജീവിതത്തിനായി ശരീര ഭാരം കുറക്കാന്‍ മൂന്ന് മാസം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും. താരം അഭിനയിച്ച അവസാന ചിത്രം ഡ്രൈവിങ് ലൈസന്‍സ് മികച്ച വിജയമായിരുന്നു.