ജാഡയില്ലാത്ത ഈ കൊച്ചുമിടുക്കന് എത്ര ലൈക്ക്: മിമിക്രിയ്ക്ക് രണ്ടാം സ്ഥാനം കിട്ടിയ പയ്യന്‍; ഫോട്ടോ പങ്കുവെച്ച് പിഷാരടി; ട്രോള്‍
By സമകാലിക മലയാളം ഡെസ് | Published: 12th January 2020 05:16 PM |
Last Updated: 12th January 2020 05:16 PM | A+A A- |
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് രമേശ് പിഷാരടി. സിനിമകളും യാത്രകളും ആഘോഷങ്ങളും മാത്രമല്ല ഇടയ്ക്ക് പഴയ ഓര്‍മകളും പിഷാരടി തന്റെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സൂപ്പര്‍ അടിക്കുറിപ്പിനൊപ്പമായിരിക്കും ചിത്രം. പിഷാരടിയുടെ എല്ലാ പോസ്റ്റുകള്‍ക്കും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് പിഷാരടി പോസ്റ്റ് ചെയ്ത ഒരു പത്രക്കട്ടിങ്ങാണ്.
മിമിക്രിയ്ക്ക് രണ്ടാംസ്ഥാനം കിട്ടിയപ്പോള്‍ പത്രത്തില്‍ അടിച്ചുവന്ന കുട്ടിപിഷാരടിയുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കുറിപ്പിനൊപ്പമാണ് പോസ്റ്റ്. 'ഈ കൊച്ചു മിടുക്കനു ജാഡ ഇല്ല!! എത്ര ലൈക് ?' എന്നാണ് പിഷാരടി കുറിച്ചത്. പതിവുപോലെ ഈ ചിത്രത്തിനു താഴെയും വലിയ ട്രോളാക്രമമാണ്.
പിഷാരടിയെ ട്രോളിക്കൊണ്ടാണ് കമന്റുകള്‍ മുഴുവന്‍. ആ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് നടന്‍ ധര്‍മ്മജന്‍ ആയിരുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. ജാഡ മാത്രമല്ല ബുദ്ധിയുമില്ല എന്നാണ് ഒരു വിരുതന്റെ കമന്റ്. കോമഡി ഉത്സവത്തില്‍ എത്തുന്നതുവരെ നമുക്ക് ഷെയര്‍ ചെയ്യാം എന്ന് അഹ്വാനം ചെയ്യുന്നവരും നിരവധിയാണ്.