പന്ത് അടിച്ചുകൊണ്ടത് കീഴ്ചുണ്ടില്‍; സിനിമ ചിത്രീകരണത്തിനിടെ ഷാഹിദ് കപൂറിന് പരിക്ക്

മുഖം മറച്ച് ഭാര്യ മിറ രാജ്പുത്തിനൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
പന്ത് അടിച്ചുകൊണ്ടത് കീഴ്ചുണ്ടില്‍; സിനിമ ചിത്രീകരണത്തിനിടെ ഷാഹിദ് കപൂറിന് പരിക്ക്

ബോളിവുഡ് താരം ഷാഹിദ് കപൂറിന് ജേഴ്‌സി സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക്. ചിത്രത്തില്‍ ക്രിക്കറ്റ് താരമായിട്ടാണ് ഷാഹിദ് വേഷമിടുന്നത്. ഷൂട്ടിന് മുന്‍പായുള്ള റിഹേഴ്‌സലിന് ഇടയിലായിരുന്നു പരിക്ക്. അപ്രതീക്ഷിതമായി താരത്തിന്റെ ചുണ്ടില്‍ ബോള്‍ അടിച്ചു കൊള്ളുകയും പരിക്കേല്‍ക്കുകയുമായിരുന്നു. ചണ്ഡീഗഢിലായിരുന്നു ഷൂട്ട്.

ഷൂട്ടിന്റെ ഭാഗമായി പരിശീലനം നടത്തുകയായിരുന്നു താരം. അതിനിടെ കീഴ്ചുണ്ടില്‍ ബോള്‍ അടിച്ചുകൊണ്ടു. ആഴത്തില്‍ മുറിവേല്‍ക്കുകയും രക്തം വരികയും ചെയ്തു. ഉടനെ താരത്തെ ഷാഹിദിനെ ആശുപത്രിയിലേക്ക് മാറ്റി. മുറിവില്‍ സ്റ്റിച്ചിട്ടുണ്ട്. പരിക്ക് ഭേദമാകുന്നതുവരെ ഷൂട്ടിനായി താരം എത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  4-5 ദിവസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

സംഭവത്തില്‍ പ്രതികരണവുമായി ഷാഹിദ് രംഗത്തെത്തി. പരിക്ക് വേഗം ഭേദമാകുന്നുണ്ട് എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ജേഴ്‌സി തന്റെ രക്തം കുറച്ചെടുത്തു എന്നും കുറിച്ചിട്ടുണ്ട്. മുഖം മറച്ച് ഭാര്യ മിറ രാജ്പുത്തിനൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ക്രിക്കറ്റ് താരമാകാന്‍ നടക്കുന്ന 40 കാരന്റെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം നേടണം എന്ന ഇയാളുടെ സ്വപ്‌നം 40ാം വയസിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. 2019 ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമ  ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണ് ഇത്. ഷാഹിദ് കപൂറിന്റെ അച്ഛന്‍ പങ്കജ് കപൂറാണ് പരിശീലകനായി എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com