ളോഹയണിഞ്ഞ് പള്ളിക്ക് മുന്നില്‍ മമ്മൂട്ടി; ദുരൂഹത നിറച്ച് ദ പ്രീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയ്‌ക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്
ളോഹയണിഞ്ഞ് പള്ളിക്ക് മുന്നില്‍ മമ്മൂട്ടി; ദുരൂഹത നിറച്ച് ദ പ്രീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ദ പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പുരോഹിതന്റെ വേഷത്തില്‍ പള്ളിയ്ക്ക് മുന്നില്‍ പുസ്തകവും വായിച്ച് ഇരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. നിരൂഢത നിറച്ച് എത്തിയ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദ പ്രീസ്റ്റ് സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിയ്‌ക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 നിഖിലാ വിമല്‍, സാനിയാ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രാക്ഷസന്‍ ഫെയിം ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, മധുപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com