'അവന്‍ എന്നെ നോക്കുന്ന ആ നോട്ടം, ഞാന്‍ എത്ര ഭാഗ്യവതിയാണ്'; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2020 03:29 PM |
Last Updated: 13th January 2020 03:29 PM | A+A A- |
ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണി. എന്നാല്‍ സണ്ണിയുടെ സ്‌നേഹം മുഴുവന്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനോടും മൂന്നു മക്കളോടുമാണ്. എത്ര തിരക്കിനിടയിലും സണ്ണി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനൊടുള്ള പ്രണയത്തെക്കുറിച്ച് വാചാലയാവുകയാണ് താരം. തായ്‌ലന്‍ഡ് വെക്കേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ മനോഹരമായ കുറിപ്പ്.
'അവന്‍ എന്നെ നോക്കുന്ന ആ നോട്ടം... ഞാന്‍ വളരേ ഭാഗ്യവതിയാണ്. ഈ മനുഷ്യന്റെ കൈപിടിച്ച് ജീവിതത്തില്‍ നടക്കാന്‍ കഴിയുന്നത് അഭിമാനമാണ്' സണ്ണി കുറിച്ചു. ഡാനിയലിന്റെ കൈപിടിച്ച് നടക്കുന്ന സണ്ണിലിയോണിയാണ് ചിത്രത്തില്‍. ആരാധകരുടെ മനം കവരുകയാണ് സണ്ണിയുടെ പോസ്റ്റ്. നിരവധി പേരാണ് ദമ്പതികളുടെ ബന്ധത്തെ പുകഴ്ത്തി രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോണി ഡാനിയലിനൊപ്പമുള്ള യാത്ര ചിത്രം പങ്കുവെച്ചത്. തായലന്‍ഡിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ളതായിരുന്നു ചിത്രങ്ങള്‍. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് പോസ്റ്റില്‍ ഡാനിയലിനെക്കുറിച്ച് സണ്ണി കുറിച്ചിരിക്കുന്നത്.