നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു; കാലില്‍ ചിലങ്ക കെട്ടി വിവാഹാഭ്യര്‍ത്ഥന നടത്തി നിതേഷ്; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2020 10:19 AM |
Last Updated: 13th January 2020 10:35 AM | A+A A- |
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരന്‍. എറണാകുളം കുമ്പളത്തെ ഫിസോര്‍ട്ടില്‍ വെച്ച് വിവാഹനിശ്ചയം കഴിഞ്ഞു. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.
വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ച് ഉത്തര തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഉത്തരയുടെ കാലില്‍ ചിലങ്ക അണിയിച്ചാണ് നിതേഷ് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.
താരദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്. ബാംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിവാഹം.