വലതുകാലില്‍ സ്വപ്നത്തെ കൊത്തിവെച്ച് സാധിക; ടാറ്റു വിഡിയോ പങ്കുവെച്ച് താരം
By സമകാലിക മലയാളം ഡെസ് | Published: 14th January 2020 12:16 PM |
Last Updated: 14th January 2020 12:16 PM | A+A A- |
സിനിമയിലും സീരിയലിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലുെ സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. സാധിക പങ്കുവെച്ച ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. പുതിയ ടാറ്റു കുത്തുന്നതാണ് വിഡിയോയിലുള്ളത്. വലതുകാലില്‍ തന്റെ സ്വപ്നത്തെ കൊത്തിവെച്ചിരിക്കുകയാണ് താരമിപ്പോള്‍.
സാധികയുടെ രണ്ടാമത്തെ ടാറ്റുവാണ് ഇത്. മത്സ്യകന്യകയാണ് ടാറ്റുവില്‍ വരച്ചിരിക്കുന്നത്. ചന്ദ്രനും ഡ്രീം കാച്ചറുമൊക്കെയായി അതിമനോഹരമാണ് ടാറ്റു. 'ഇതെന്റെ രണ്ടാം ടാറ്റു. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ ആദ്യ ടാറ്റു എന്റെ കുടുംബവുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തവണത്തെ ടാറ്റു സ്വപ്നങ്ങളും ഫാന്റസിയും പാഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.' എന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ടാറ്റുവിനെ പുകഴ്ത്തി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വപ്‌നം യാഥാര്‍ത്ഥ്യമാകട്ടെ എന്നാണ് സാധിക കുറിക്കുന്നത്.