ബോബിയുടെ നൈല ഇനി സംവിധായിക; പ്രചോദനമായത് മധു 

തന്റെ സിനിമ മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കുമെന്നും ജാസ്മിൻ പറയുന്നു
ബോബിയുടെ നൈല ഇനി സംവിധായിക; പ്രചോദനമായത് മധു 

തിയറ്ററുകളിൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ് ഫഹദ് ഫാസിൽ മുതൽ ചിത്രത്തിൽ അഭിനയിച്ചവരെയും പിന്നിൽ പ്രവർത്തിച്ചവരെയും പ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്. കുമ്പളങ്ങി നൈറ്റ്‌സിലെ നൈല എന്ന കഥാപാത്രത്തെ അവതരിച്ച് ആദ്യമായി സിനിമയിലെത്തിയ നടിയാണ് ജാസ്മിന്‍ മേറ്റിവിയര്‍. ജാസ്മിൻ ഇനി സംവിധായികയുടെ വേഷമണിയുകയാണെന്നതാണ് പുതിയ വാർത്ത. 

കുമ്പളങ്ങി നൈറ്റ്‌സാണ് തന്നെ സംവിധായികയാക്കിയതെന്നാണ് ജാസ്മിന്റെ വാക്കുകൾ. 'കുമ്പളങ്ങി നൈറ്റ്‌സില്‍ ആ ടീം ജോലി ചെയ്തത് എങ്ങനെയെന്ന് ഞാൻ കണ്ടതാണ്. മധു സി നാരായണന്‍ എന്ന സംവിധായകന്‍ കാണിച്ച എനര്‍ജി ആണ് എന്നെയും സംവിധായിക ആവാന്‍ പ്രചോദിപ്പിച്ചത്, ജാസ്മിൻ പറയുന്നു. തന്റെ സിനിമ മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കുമെന്നും ജാസ്മിൻ കൂട്ടച്ചേർത്തു. 

സ്ത്രീകള്‍ അവരുടെ സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും എങ്ങനെ എത്തിച്ചേരുന്നുവെന്നും അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് എങ്ങനെയെന്നും പറയാനാണ്  ഈ സിനിമയിലൂടെ ആഗ്രഹിക്കുന്നതെന്നും ജാസ്മിൻ പറഞ്ഞു. രണ്ട് ഭാഷകളിലായി പ്രദര്‍ശനത്തിന്റെ ഛായാഗ്രാഹകൻ ലിയനാര്‍ഡോ സ്‌കൂബറായിരിക്കുമെന്നും ജാസ്മിൻ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com