'വരുന്നു അടുത്ത വട്ട്', മറിയം വന്നു വിളക്കൂതി ട്രെയിലര്‍ 

സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം എന്നിവരാണ്  മറിയം വന്നു വിളക്കൂതിയിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്
'വരുന്നു അടുത്ത വട്ട്', മറിയം വന്നു വിളക്കൂതി ട്രെയിലര്‍ 

തിഹാസ എന്ന ചിത്രത്തിന്റെ അണിയറക്കാരില്‍ നിന്ന് പുറത്തുവരുന്ന മറിയം വന്നു വിളക്കൂതി എന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തെത്തുന്നത്. നടൻ നിവിൻ പോളിയാണ് ട്രെയിലർ പുറത്തുവിട്ടത്. 

നിവിൻ നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം എന്നിവരാണ്  മറിയം വന്നു വിളക്കൂതിയിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.  

മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് സംവിധാനം. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com